ജൂഡ് ആന്‍ണിയുടെ പുതിയ ചിത്രമെത്തുന്നു, ഒരു മുത്തശ്ശി ഗദ

ഓം ശാന്തി ഓശാനയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്‍ണി ജോസഫിന്റെ പുതിയ ചിത്രമെത്തുന്നു. ഒരു മുത്തശ്ശി ഗദയെന്ന രസകരമായ പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു.
നസ്രിയയും നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തിയ ഓം ശാന്തി ഓശാന ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നസ്രിയക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണശൈലി കൊണ്ടും ഏറെ മികച്ചു നിന്ന ഈ ചിത്രത്തിന് ശേഷമാണ് ഒരു മുത്തശ്ശി ഗദയുമായി ജൂഡ് ആന്റണി എത്തുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജൂഡ് ആന്‍ണി പുതിയ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
'രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം ഞങ്ങള്‍ ഒരു കുഞ്ഞു സിനിമയുമായി വന്നു. നിങ്ങള്‍ അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, ഈ പേജില്‍ നിങ്ങളുമായി നല്ലൊരു സൗഹൃദം കാത്തു സൂക്ഷിക്കാനും സാധിച്ചു. ആ സ്‌നേഹത്തിന്റെ തുടര്‍ച്ച കൊതിച്ചു കൊണ്ട് ഞങ്ങള്‍ അടുത്ത സിനിമയുടെ പേര് ഇന്ന് ഇവിടെ നിങ്ങളോട് പങ്കു വക്കുന്നു. 'ഒരു മുത്തശ്ശി ഗദ'.
ഒരു കുഞ്ഞി കഥ. നിങ്ങള്ക്ക് ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ ഈ പേജ് മുത്തശ്ശിക്ക് കൈമാറുന്നു. ബാക്കി വിവരങ്ങള്‍ നമുക്ക് ഈ പേജിലൂടെ തന്നെ അറിയാം'.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















