എന്റെ സ്വപ്നം മോഹന്‍ലാല്‍; രഞ്ജിത്ത് ശങ്കര്‍

എനിക്കു മോഹന്‍ലാലിനെ വച്ചു സിനിമ ചെയ്യണം. സ്‌ക്രിപ്റ്റ് എല്ലാം പൂര്‍ത്തിയായി.ഇനി അദ്ദേഹത്തെ കണ്ട് കഥ പറയണം. മോഹന്‍ ലാല്‍ എന്ന വലിയ നടനൊപ്പം കുറച്ചു ദിവസം എന്ന ചിന്ത പോലും വലിയ എനര്‍ജിയാണ്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
കുട്ടിക്കാലം മുതല്‍ തിരക്കഥകള്‍ എഴുതി പലരെയും വിസ്മയിപ്പിച്ച ആളാണു രഞ്ജിത്ത് ശങ്കര്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ സിനിമാക്കാരന്‍. കഥകളൊരുപാടുണ്ട്. മലയാള സിനിമയെ പാസഞ്ചര്‍ എന്ന പുതിയ സിനിമാനുഭവത്തിലേക്കു കൈപിടിച്ചു കയറ്റിയ ചെറുപ്പക്കാരന്‍. താരങ്ങള്‍ക്കൊപ്പം നിര്‍മാണ പങ്കാളിത്തം നടത്തി വിജയങ്ങള്‍ കൊയ്ത രഞ്ജിത്ത് മമ്മൂട്ടിയോടൊപ്പം വര്‍ഷം ചെയ്യാന്‍ പോകുമ്പോള്‍ കുറച്ചു ദിവസം മമ്മൂട്ടിയോടൊപ്പം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ.
കഥയുടെ ത്രെഡ് പറഞ്ഞപ്പോള്‍ മമ്മൂക്ക ഓകെ പറഞ്ഞു. സ്‌ക്രിപ്റ്റ് കേള്‍ക്കണമെന്നു രഞ്ജിത്താണു നിര്‍ബന്ധിച്ചത്. വീട്ടില്‍ ചെന്നു സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇടയ്ക്കിടെ മമ്മൂട്ടി വികാരാധീനനായി. ഏറെക്കാലത്തിനു ശേഷം കേട്ട വികാരപരമായ കഥ, മമ്മൂട്ടി പറഞ്ഞു. ഒപ്പം നിര്‍മാണത്തിലും പങ്കാളിയാവാം എന്ന വാക്കും നല്‍കി മമ്മൂട്ടി. വര്‍ഷം ഹിറ്റായി. ഇനി മോഹന്‍ലാലിനോടൊപ്പം ഒരു സിനിമ, അതാണു സ്വപ്നം. ഇവിടെവരെ എത്തിയതെല്ലാം ആകസ്മികമായ വിജയങ്ങളാണ്. അതുപോലെ ഇതും നടക്കും. രഞ്ജിത്ത് പ്രതീക്ഷ പങ്കുവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















