Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ.... നരിവേട്ടയിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

17 APRIL 2025 02:17 PM IST
മലയാളി വാര്‍ത്ത

ടൊവിനോ തോമസ്സിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും, നായിക പ്രിയംവദാ കൃഷ്ണയും പങ്കെടുക്കുന്ന ഗാനമാണ് ഇപ്പോൾ പ്രകാശനം ചെയ്തിരിക്കുന്നത്.

കൈതപ്രം രചിച്ച് ജേയ്ക്ക് ബിജോയ്സ് ഈണമിട്ട സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ....
എന്ന ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.

വരികളുടെ മികവുകൊണ്ടും, ഈണത്തിൻ്റെ മനോഹാരിത കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും ഈ ഗാനവും ആസ്വാദക മനസ്സിൽ ഏറെ ഇടം തേടുമെന്നതിൽ സംശയമില്ല. കുട്ടനാടിൻ്റെ മനോഹാരിത ഏറെ ദൃശ്യഭംഗിയും കൈവരിച്ചിട്ടുണ്ട്. പൊലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.

അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ് ഈ ഗാനരംഗത്തിൻ്റെ പശ്ചാത്തലം. ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട്, വലിയൊരുദ്യമത്തിൽ അന്യനാട്ടിലുള്ള വർഗീസ് പീറ്ററിന് തൻ്റെ നാടും, പ്രിയപ്പെട്ട നാൻസിയുമൊക്കെ നൽകുന്ന ഓർമ്മകളാണ് സംഘർഷം നിറഞ്ഞ ഒദ്യോഗികജീവിതത്തിന് അൽപ്പം 'ആശ്വാസം നൽകുന്നത്.

കുട്ടനാട്ടിലെ തൻ്റെ കുടുംബവും, , മനഷ്യരുമൊക്കെ എവിടെയായിരിക്കുമ്പോഴും മധുരമുള്ള ഓർമ്മകളാണ് സമ്മാനിക്കുന്നത്. ഒപ്പം തൻ്റെ ജീവിത സഖിയായാകാൻ കാത്തിരിക്കുന്ന നാൻസിയുടെ ഓർമ്മകൾ കൂടി ആകുമ്പോൾ അതിനു മധുരം കൂടും. അനുരാജ് മനോഹർ, ജെയ്ക്ക് ബിജോയ്സ്, സിദ്ദ് ശ്രീറാം കോമ്പോ ഇഷ്ക്ക് എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ പോപ്പുലറായിരുന്നു.

അതിനു ശേഷം വീണ്ടും ഇതേ ടീം തന്നെ ഒത്തുചേരുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിലെ ഗാനങ്ങൾക്കുണ്ട്. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരനും,,സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണു തിരക്കഥ. ഗാനങ്ങൾ - കൈതപ്രം. സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം - വിജയ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ - എൻ. എം. ബാദുഷ. പ്രൊജക്റ്റ് ഡിസൈൻ ഷെമി
കലാസംവിധാനം - ബാവ. മേക്കപ്പ് - അമൽ.

കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ഫോട്ടോ- ശ്രീരാജ്, ഷെയ്ൻസബൂറ'ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ. നിർമ്മാണ നിർവ്വഹണം - സക്കീർ ഹുസൈൻ. പ്രതാപൻ കല്ലിയൂർ. കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (9 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (17 hours ago)

Malayali Vartha Recommends