ഇവന്റെ ലീലാവിലാസങ്ങൾ പണ്ടേ എനിക്കറിയാം; ഷൈൻടോം ചാക്കോയ്ക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജു രഞ്ജിമാർ

നടി വിൻസി അലോഷ്യസ് സിനിമാ സെറ്റിൽ ഉണ്ടായ അനുഭവം പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പേര് വൈറലാകുന്ന കാഴ്ചയാണ് ഇന്ന് മാധ്യമങ്ങൾ നിറയെ. അതിന്റെ പ്രധാന കാരണം കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടുന്ന സാഹചര്യവുമായിരുന്നു.
സിനിമാ സെറ്റില്‍ തന്നോട് ലഹരി ഉപയോഗിച്ച ഒരാൾ മോശമായി പെരുമാറി എന്ന ആരോപണമാണ് നടി ഉയർത്തിയിരുന്നത്. ഇപ്പോഴിതാ ഇതിനൊക്കെ ഒടുവിൽ നടൻ ഷൈൻ ടോംചാക്കോയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. സമൂഹമാധ്യമമായ ഫേയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടു കൊണ്ടായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു,, എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി,, എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും,, ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും, സംബിദയകനും എന്നോട് ആവശ്യ പെട്ടു,, എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന് എന്നെ സ്‌പോർട് ചെയ്യാൻ ആ നടി മാത്രം,, =(പേര് പറയുന്നില്ല അനുവാദം ഇല്ലാതെ) ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു,,, ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു,
ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു,, ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്യവാസം അത് നേരിൽ കണ്ട വെക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും,,, ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ ,,, ഇയാളുടെ സിനിമകൾ type അല്ലെ,,, വെള്ള പൂശാൻ ചിലർ
https://www.facebook.com/Malayalivartha