Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വംപൂനയിൽ

23 APRIL 2025 11:14 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് - മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു വരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന

ഈ ചിത്രത്തിൻ്റെ കേരള പോർഷനുകൾ പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്.

"പൂനയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് ലൊക്കേഷനിൽ വച്ചു പറയുകയുണ്ടായി.ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്. മണ്ടന്മാർ ലണ്ടൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു.

ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്. മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻസിറ്റിയുമായ പൂനയിൽ ഒരു സിനിമയുടെ ചിത്രീകരണം ആദ്യമാണന്നുതന്നെ പറയാം.

ധാരാളം മലയാളികൾ വസിക്കുന്ന ഒരു നഗരമാണ് പൂന. മലയാളി അസ്സോസ്സിയേഷനുകളും ഇവിടെ ഏറെ സജീവമാണ്.പൂന നഗരത്തെ അരിച്ചു പെറുക്കിയുള്ള ചിത്രീകരണമാണ് സത്യൻ അന്തിക്കാട് നടത്തുന്നത്. കേരളത്തിലെ ചിത്രീകരണം ഷെഡ്യൂൾ ചെയ്തതിനു ശേഷം എമ്പുരാൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടിയുള്ള ചടങ്ങുകൾക്കായി മോഹൻലാൽ . ഇന്ത്യയിലെ വൻനഗരങ്ങളിലെല്ലാം സഞ്ചരിക്കുകയും പങ്കെടുക്കുകയും ചെയ്തുപോന്നു.

ചിത്രം പ്രദർശനത്തിനെത്തി വലിയ വിജയത്തിൻ്റെ പ്രതികരണങ്ങൾ ക്കിടയിലാണ് ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ പൂന ഷെഡ്യൂൾ ആരംഭിച്ചത്.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനയിലെ ചിത്രീകരണം ലാലു അലക്സ്, സംഗീത് പ്രതാപ്,മാളവിക മോഹൻ,സംഗീത തുടങ്ങിയവർ പൂനയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്.

" ബന്ധങ്ങളുടെ മാറ്റുരക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു. എന്നും മനസ്സിൽ ചേർത്തു നിർത്തുവാൻ പറ്റുന്ന ഒരു പാടു മുഹൂർത്തങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെ സമ്മാനിക്കുമെന്നുറപ്പ്. ചിത്രത്തിൻ്റെ കഥാപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലായെന്ന് സംവിധായകൻ വ്യക്തമാക്കി.

സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും, ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയുംപ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ.
ടി.പി. സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഗാനങ്ങൾ - മനു മഞ്ജിത്ത്.
സംഗീതം - ജസ്റ്റിൻ പ്രഭാകർ
കലാസംവിധാനം - പ്രശാന്ത് നാരായണൻ
മേക്കപ്പ് -പാണ്ഡ്യൻ.
കോസ്റ്റ്യും - ഡിസൈൻ -സമീരാസനീഷ് .
സഹ സംവിധാനം - ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ .ശ്രീഹരി.
പ്രൊഡക്ഷൻ മാനേജർ - ആദർശ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.
ഫോട്ടോ - അമൽ.സി. സദർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (7 minutes ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (28 minutes ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (53 minutes ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (1 hour ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (2 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (2 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (2 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (2 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (2 hours ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (2 hours ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (3 hours ago)

Malayali Vartha Recommends