Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി

28 APRIL 2025 04:41 PM IST
മലയാളി വാര്‍ത്ത

രാഹുകാലം ആരംഭം വത്സാ...

പേരുദോഷം ജാതകത്തിൽ അച്ചട്ടാ......
ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്.

രാഹുകാലം വന്നാൽ പേരുദോഷം പോലെ നിരവധി പ്രശ്നങ്ങളും തല പൊക്കുകയായി.... ഈ സ്ഥിതിവിശേഷത്തെ ഓർമ്മപ്പെടുത്തുക
യാണ്പടക്കളം എന്ന സിനിമയിലെ വീഡിയോ ഗാനത്തിലൂടെ. വിനായക് ശശികുമാർ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനും, സുരൂർ മുസ്തഫയുമാണ്.

സന്ധീപ് പ്രദീപ് ഫ്രാലി മി ഫെയിം) സാഫ് വാഴ ഫെയിം) അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തിൽ പ്രത്യക്ഷരാകുന്ന അഭിനേതാക്കൾ. നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സൗഹൃദവും. നർമ്മവും പ്രണയവുമൊക്കെ നിലനിൽക്കുന്ന ഒരുകാംബസ് പടക്കളമാകുന്നതെപ്പോൾ?? ഇതിനുള്ള ഉത്തരം നൽകുകയാണ് പടക്കളം.നൂതനമായ പ്രമേയങ്ങളും അവതരണവുമൊക്കെയായി മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായി മാറിയ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബ വിജയം സുബ്രഹ്മണ്യം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു കലാലയത്തിൻ്റെ അകത്തളങ്ങളിൽക്കൂടി ഏതാനും ചെറുപ്പക്കാരുടെ വികൃതികളെന്നു പറയാവുന്ന മുഹൂർത്തങ്ങളാണ് വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ഇവർ ഒരു കാംബസ്സിലെ കുട്ടികളാണ്. ഇവർക്കു പുറമേ അദ്ധ്യാപകരായി ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു.

ഒരു കലാലയമാകുമ്പോൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അത് ഈ ചിത്രത്തിലുമുണ്ട്.
ഫാൻ്റെസി ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) പൂജ മോഹൻരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.

തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം - രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം - അനു മൂത്തേടത്ത്.
എഡിറ്റിംഗ് - നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ - സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (26 minutes ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (9 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (16 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (16 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (16 hours ago)

Malayali Vartha Recommends