Widgets Magazine
29
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയുടെ 77 ശതമാനം ഭൂപ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേലിന് മുന്നില്‍ ഹമാസ് ഗതികെട്ട് കേഴുന്ന സ്ഥിതിയെത്തിയിരിക്കുന്നു...ണ് ഹമാസിന്റെ വിനീതമായ അഭ്യര്‍ഥന..


മൂന്നാം പിണറായി സർക്കാർ.. പിണറായി വിജയന്റെ മോഹം നിലമ്പൂർ ഉപതെരഞ്ഞടുപ്പ് പൊളിക്കും... നിലമ്പൂരിൽ ബി ജെ.പി സ്ഥാനാർഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്..


അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; മാസങ്ങൾ നിർണായകം: ഉണ്ടായത് നേരീയ പുരോഗമനം മാത്രം : ഇനി സംഭവിക്കുന്നത് എന്ത്..?


കനത്ത മഴയില്‍ കേരളം... അതിതീവ്രമഴ 3 ദിവസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഓറഞ്ച് അലര്‍ട്ട്


കടബാദ്ധ്യതയെ തുടര്‍ന്ന് വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കി....

കാട്ടാളനിലൂടെ കാന്താരയുടെ സംഗീത സംവിധായകൻ അജനീഷ് ലോക നാഥൻ മലയാളത്തിലേക്ക്

26 MAY 2025 05:57 PM IST
മലയാളി വാര്‍ത്ത
വൻ പ്രദർശനവിജയം നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത മാർക്കോ എന്ന ചിത്രത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻ മെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലൂടെ വലിയ  ലോകമെമ്പാടും ഹരമായി മാറിയകാന്താര എന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് മലയാളത്തിലെത്തുന്നു.    മാർക്കോ എന്ന ചിത്രത്തിലും ഇൻഡ്യയിലെ മികച്ച സംഗീത സംവിധായകനായ കെ.ജി.എഫ് ഫെയിം രവിബ്രസൂറിനെ മലയാള സിനിമയിലെത്തിച്ചിരുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കയാണ് അജനീഷ് ലോകനാഥനെ അവതരിപ്പിക്കുന്നതിലൂടെ. കാട്ടാളൻ്റെ വേട്ടക്കൊപ്പം അജനീഷ് ലോക്നാഥനുമെന്ന ടാഗ്  ലൈനോടെയാണ് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.    ആക്ഷന് ഏറെ പ്രാധാന്യം നൽകി വൻ മുതൽമുടക്കിൽ ഉയർന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പെപ്പെ എന്നറിയപ്പെടുന്ന ആൻ്റെണി വർഗീസാണ്. യുവനിരയിലെ മികച്ച ആക്ഷൻ ഹീറോ ആയ ആൻ്റെണി വർഗീസ് ഈ ചിത്രത്തിൽ ആൻ്റണി വർഗീസ് എന്ന യഥാർത്ഥ പേരിൽത്തന്നെയാണ് അഭിനയിക്കുന്നത്.   വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ പ്രമുഖ മലയാള താരങ്ങൾക്കു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ഒപ്പം ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.    രണ്ടായിരത്തി ഒമ്പതിൽപുറത്തിറങ്ങിയ ശിശിര എന്ന കന്നഡ സിനിമയിലൂടെ ചലച്ചിത്ര രംഗെത്തെത്തിയ അജനീഷ് പിന്നീട്, അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.      ലോകമാകെ തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന 'കാന്താര ചാപ്റ്റർ 2'വിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.  മാർക്കോ നേടിയ വിജയം ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് എന്ന നിർമ്മാണ സ്ഥാപനത്തെ ഇൻഡ്യയിലെ മികച്ച ബാനറുകളിലൊന്നാക്കി മാറ്റിയിരിക്കുന്നു അതു നിലനിർത്തി കൊണ്ടുതന്നെയാണ് ക്യൂബ്സിൻ്റെ കാട്ടാളനും എത്തുക.   മികച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിൻ്റെ അണിയറയിൽ ഇനിയുമുണ്ടന്ന് നിർമ്മാതാവ് മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി, ചിങ്ങമാസത്തിൽ(ആഗസ്റ്റ് മാസത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റ് അഭിനേതാക്കളുടേയും അത്തിയറ പ്രവർത്തകരുടേയും പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസൻ്റ്; ടൈറ്റിൽ ലോഞ്ച് നടന്നു  (3 hours ago)

ട്രെയിനിന് മുന്നില്‍ ചാടിയ യുവാവ് രണ്ടു മക്കളുടെ പിതാവ്  (3 hours ago)

സ്വര്‍ണക്കടയിലെ ലിഫ്റ്റില്‍ കുടുങ്ങി കടഉടമയ്ക്ക് ദാരുണാന്ത്യം  (4 hours ago)

എല്ലാത്തിനും ഉത്തരം പറഞ്ഞുമടുത്തു  (5 hours ago)

അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് സതീശന്‍  (5 hours ago)

ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടിയത്  (5 hours ago)

തീരുമാനം ഉടന്‍  (6 hours ago)

കൊച്ചി തീരത്ത് മറിഞ്ഞ കപ്പലിന് പിറകിൽ വൻ മാഫിയ സംഘം; ദുരൂഹത  (7 hours ago)

വിസ ഇന്റർവ്യൂകൾ നിർത്തി; കടുത്ത നടപടിയുമായി ട്രംപ്  (7 hours ago)

NILAMBUR ELECTION നിലമ്പൂർ ഉപതെരഞ്ഞടുപ്പ് പൊളിക്കും  (7 hours ago)

മനുഷ്യൻ തൊട്ടാൽ പൊള്ളുന്ന രാസവസ്തു കടലിൽ.. മീനുകൾക്ക് സംഭവിക്കുന്നത് ഇതാണ്  (8 hours ago)

100 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍എബിഎച്ച് അംഗീകാരം  (9 hours ago)

ആയുര്‍വേദ, ഹോമിയോ മേഖലകളിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം: മന്ത്രി വീണാ ജോര്‍ജ്: 100 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍എബിഎച്ച് അംഗീകാരം  (9 hours ago)

എൻ്റെ സ്വന്തം ബാപ്പുട്ടി; ചെറിയാൻ ഫിലിപ്പ്..  (9 hours ago)

നീലീശ്വരത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends