Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞു; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ...


പാക്- അഫ്‌ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ..പാകിസ്ഥാൻ സുരക്ഷാ സേനയും അഫ്‌ഗാനിസ്ഥാൻ താലിബാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ..ഇരു രാജ്യങ്ങളിലെയും നിരവധി സൈനികർ കൊല്ലപ്പെട്ടു..


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു

16 JUNE 2025 05:31 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ, ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം.

നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ പതിനാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ മഹാരാജാസ് കോളജിൽപ്രശസ്ത സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.

വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ നിർമ്മാതാവ് സുധീഷ്, മാതാവ് ശ്രീമതി ലഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും . അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിക്കുകയുണ്ടായി. മലബാറിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഒരുകാംബസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടും കോർത്തിണക്കിയ ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം. ഗണപതി, സാഗർ സൂര്യ, (പ്രണി ഫെയിം) സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആൻ്റെണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്. കൊച്ചി മഹാരാജാസ് കോളേജിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം കൊച്ചിയിലും പയ്യന്നൂരിലുമായി പൂർത്തിയാകും എന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു. ശ്രീഹരിയുടേതാണ് തിരക്കഥ.

സംഗീതം - ബിബിൻ അശോകൻ
ഛായാഗ്രഹണം - ആൽബി.
എഡിറ്റിംഗ് - സൂരജ്. ഈ എസ്.
കലാസംവിധാനം - സുഭാഷ് കരുൺ.
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും - ഡിസൈൻ-സുജിത് മട്ടന്നൂർ.
സ്റ്റിൽസ് - ജസ്റ്റിൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോസ് വർഗീസ്.
പ്രൊജക്റ്റ് ഡിസൈനർ - സൈനുദ്ദീൻവർണ്ണ ചിത്ര'
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞു; അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ...  (9 minutes ago)

PAK - AFGAN പാക്ക്–അഫ്ഗാൻ സേനകൾ വീണ്ടും നേർക്കുനേർ  (16 minutes ago)

യുഎസ് ടിയുടെ ഡി 3 ടെക്‌നോളജി കോൺഫറൻസിന് മുന്നോടിയായി ഗ്ലോബൽ ഡീകോഡ് 2025 ഹാക്കത്തോൺ വിജയികളെ പ്രഖ്യാപിച്ചു...  (18 minutes ago)

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്; നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സത  (26 minutes ago)

വിഷന്‍ 2031 ; വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര്‍ നാളെ; മന്ത്രി വീണാ ജോര്‍ജ് അവതരണം നിര്‍വഹിക്കും  (54 minutes ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (2 hours ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (3 hours ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (3 hours ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (3 hours ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (4 hours ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (4 hours ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (4 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (5 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (5 hours ago)

Malayali Vartha Recommends