Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ട് ഒരു വടക്കൻ തേരോട്ടം അണിയറപ്രവർത്തകർ

18 JUNE 2025 01:04 PM IST
മലയാളി വാര്‍ത്ത

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഇടനെഞ്ചിലെ മോഹവുമായി എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ഗായകൻ കെ.എസ്. ഹരിശങ്കറും പുതുമുഖ ഗായിക ശ്രീജാ ദിനേശുമാണ്.

ഇമ്പമാർന്ന ഈ ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു. മലയാള സിനിമയിൽ ഒരു പിടി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ബേണി ഇഗ്നേഷ്യസ് - കൂടുകെട്ടിലെ ബേണിയും, മകൻ ടാൻസനുമാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പിതാവും പുത്രനും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഹസീനാ എസ്. കാനമാണ് ഗാനം രചിച്ചിരിക്കുന്നത്. ധ്യാൻ ശീതി വാസനും ദിൽന രാമകൃഷ്ണനുമാണ് ഈ ഗാന രംഗത്തിലെ അഭിനേതാക്കൾ. മികച്ച വിജയം നേടിയ ഡിറ്റക്ടീവ് ഉജ്ജ്യലൻ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും പ്രേഷകരെ ഏറെ വശീകരിക്കുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോ റിഷാത്തൊഴിലാളി യായി ജീവിക്കുന്ന ഒരു യുവാവിൻ്റെ കഥയാണ് മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.

മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ്, രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ, സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്. വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

കോ-പ്രൊഡ്യൂസേർസ് - സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്
തിരക്കഥ -സനു അശോക്.
കൈതപ്രമാണ് മറ്റൊരു ഗാന രചയിതാവ്..
ഛായാഗ്രഹണം - പവി.കെ. പവൻ
എഡിറ്റിംഗ് - ജിതിൻ
കലാസംവിധാനം - ബോബൻ.
മേക്കപ്പ് - സനൂപ് രാജ്.
കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിഷ്ണു ചന്രൻ'
സ്റ്റിൽസ് - ഷുക്കു പള്ളിപ്പറമ്പിൽ
പ്രൊജക്റ്റ് ഡിസൈനർ - അമൃതാ മോഹൻ
പ്രൊഡക്ഷൻ മാനേജേഴ്സ് - ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ,
പ്രൊഡക്ഷൻ കൺട്രോളർ - എസ്സ.കെ. എസ്തപ്പാൻ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോൾ പമ്പിലെ ശുചിമുറി പൊതു ശുചിമുറിയല്ല; ഹൈക്കോടതി  (10 minutes ago)

ഖമീനി ഒറ്റപ്പെട്ട അവസ്ഥയിൽ?  (12 minutes ago)

പിറന്നാൾ ദിനത്തിൽ സേറ പൊലീസായി..! യൂണിഫോമിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി പിറന്നാൾ കേക്ക് മുറിച്ചു; ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സേറയുടെ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (18 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (1 hour ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (1 hour ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (1 hour ago)

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ  (2 hours ago)

മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിട്ടു; കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി ഡൽഹിയിൽ ലാൻഡ് ചെയ്തു  (2 hours ago)

അപൂര്‍വരോഗ ചികിത്സയില്‍ ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്  (3 hours ago)

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവാഹ ചടങ്ങുകളിലും ....  (3 hours ago)

ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരിക്ക്.  (3 hours ago)

വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു...  (3 hours ago)

ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ട് ഒരു വടക്കൻ തേരോട്ടം അണിയറപ്രവർത്തകർ  (3 hours ago)

യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

കടലോര മേഖലയിലെ ജീവിതം ദുഃസ്സഹം...  (3 hours ago)

Malayali Vartha Recommends