Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരിയാണ് എന്ന് തോന്നുന്നത് മാത്രം ചെയ്യും തുടര്‍ന്നും അങ്ങനെയായിരിക്കും: മഞ്ജുവിന്റെ ഡയലോഗ് കടമെടുത്ത് കാവ്യ

04 JANUARY 2017 08:31 AM IST
മലയാളി വാര്‍ത്ത

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ചെറിയ രീതിയിലൊന്നുമല്ല മലയാള സിനിമയും പ്രേക്ഷകരും ചര്‍ച്ച ചെയ്യ്തത്. എന്നാലും എന്തിനായിരിക്കും കാവ്യ മാധവന്‍ ദിലീപിനെ വിവാഹം കഴിച്ചിട്ടുണ്ടാകുക എന്ന ചോദ്യത്തിന് പലര്‍ക്കും ഉത്തരം ലഭിച്ചില്ല. ചിലരുടെ മനസ്സില്‍ മഞ്ജുവിന്റെ ജീവിതം തകര്‍ത്ത പെണ്ണാണ് കാവ്യ. മറ്റു ചിലരാകട്ടെ കാവ്യ ചെയ്തത് നല്ല കാര്യമാണെന്നും ഇത് നേരത്തേ നടക്കേണ്ടതായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ദിലീപുമായി വിവാഹം നടക്കാനിടയായ കാരണം എന്തെന്ന് കാവ്യ തന്നെ വെളിപ്പെടുത്തുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കാവ്യ ആദ്യമായി പ്രതികരിക്കുന്നത്.

കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ:

ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളെക്കാള്‍ ആഗ്രഹിച്ചവരുണ്ട്. അത് ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെയുണ്ട്. വിവാഹത്തിന് ഒരാഴ്ച മുമ്ബാണ് ദീലീപിന്റെ ബന്ധുക്കള്‍ തന്നെ പെണ്ണുകാണാന്‍ എത്തിയത്. വിവാഹത്തിന്റെ തലേദിവസം മാത്രമാണ് അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന് ക്ഷണിച്ചത്.ദിലീപിന്റെ ബന്ധുക്കള്‍ പെണ്ണ് കാണാന്‍ വന്നതിന് പിന്നാലെ ജാതകം നോക്കി. നല്ല ചേര്‍ച്ചയായിരുന്നു. ജാതകം കൂടി ചേര്‍ന്നതോടെ പിന്നീട് എല്ലാ കാര്യങ്ങളും വേഗത്തിലായി. തന്റെയും ദിലീപിന്റെയും വിവാഹ വാര്‍ത്ത അറിഞ്ഞ് ആളുകള്‍ കൂടുമോ എന്ന പേടി കൊണ്ടാണ് ആളുകളെ ഒന്നും അറിയിക്കാതിരുന്നത്. എന്നാല്‍ തങ്ങള്‍ ക്ഷണിച്ചവരാരും ഈ വാര്‍ത്ത പുറത്ത് വിട്ടില്ല. പലരും പറയുന്നത് പോലെ തന്നെ, സിനിമയില്‍ അടുത്ത ചങ്ങാതിയായിരുന്നു ദീലീപ്. എന്ത് കാര്യവും മനസില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. സിനിമയെയും സിനിമാക്കാരെയും തിരിച്ചറിയുന്നവര്‍ക്കൊപ്പമായിരിക്കണം ഇനിയുള്ള ജീവിതം എന്ന് കാവ്യ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ദിലീപിലെത്തിയത്.



ദിലീപ് എന്ന നടനേക്കാള്‍ ദിലീപ് എന്ന വ്യക്തിയെ ആണ് കാവ്യ മാധവന്‍ ബഹുമാനിക്കുന്നത്. ബന്ധങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ദിലീപുമായി ഒന്നിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. താന്‍ വീണ്ടും വിവാഹം കഴിക്കണമെന്നത് അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു. അവരുടെ മനസമാധാനത്തിന് വേണ്ടി പല ആലോചനകളും നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്. തന്നെ നന്നായി അറിയുന്ന ആള്‍ എന്നത് കൊണ്ട് തന്നെ ഈ ബന്ധത്തിന് ആരും എതിര് പറഞ്ഞതുമില്ല. പക്ഷേ അവസാന നിമിഷം വരെ തീരുമാനം രഹസ്യമാക്കി വെച്ചു. ഞങ്ങളെ ചേര്‍ത്ത് പണ്ടൊക്കെ ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതൊന്നും ഞങ്ങള്‍ കാര്യമായി എടുത്തില്ല. ഒരുമിച്ച് ജീവിക്കുക എന്ന കാര്യം ഞങ്ങള്‍ ആലോചിച്ച് പോലുമില്ല.



ദൈവ നിശ്ചയം ഒന്നുകൊണ്ട് മാത്രമാണ് തന്റെ ജീവിതം ഇവിടെ വരെ എത്തിയത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത് വരെ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. അതുപോലെ തന്നെ ഇനിയുള്ള കാര്യങ്ങളും എന്താകുമെന്ന് പറയാന്‍ കഴിയില്ല. തനിക്ക് ശരിയാണ് എന്ന് തോന്നുന്നത് മാത്രം ചെയ്യും. തുടര്‍ന്നും അത് അങ്ങനെ തന്നെ ആയിരിക്കും. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് കാവ്യ പറയുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (15 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (20 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (27 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (39 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends