Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് ബാബുവിന്റെ ഇടപാടുകള്‍ പത്രസമ്മേളനത്തിലൂടെ സാന്ദ്രാ തോമസ് പുറത്തറിയിക്കുമെന്ന് സൂചന

04 JANUARY 2017 03:31 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാക്കളാണ് വിജയ് ബാബു സാന്ദ്ര തോമസ് സഖ്യത്തിന്റേത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇവര്‍ നിര്‍മിച്ച ഫിലിപ് ആന്‍ഡ് മങ്കിപെന്‍, ആമേന്‍, അടി കപ്യാരേ കൂട്ടമണി, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു.

മികച്ച സൗഹൃദത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പെട്ടെന്ന് വിള്ളല്‍വീണതിന്റെ അന്ധാളിപ്പിലാണ് സിനിമാലോകം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായ പൊട്ടിത്തെറിയല്ല കഴിഞ്ഞദിവസത്തെ അടിപിടിയിലേക്ക് നയിച്ചതെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ നല്കുന്ന സൂചന.

അടുത്തിടെയാണ് സാന്ദ്ര വിവാഹിതയായത്. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ തോമസിനെയായിരുന്നു അവര്‍ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. സാന്ദ്രയുടെ വിവാഹശേഷമാണ് ഫ്രൈഡേ ഫിലിംസില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതത്രേ. വിജയ് ബാബുവിനു സിനിമയില്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള വഴിയായി ഫ്രൈഡേ ഫിലിംസിനെ ഉപയോഗിക്കുന്നുവെന്ന പരാതി സാന്ദ്രയ്ക്കുണ്ടായിരുന്നു. ഫ്രൈഡേ ഫിലിംസിനെ വരുതിയിലാക്കാന്‍ ഇതിനിടെ വിജയ് ബാബു ശ്രമം തുടങ്ങിയിരുന്നു.സ്‌ക്രിപ്റ്റിംഗില്‍ മാത്രം ശ്രദ്ധിച്ചിരുന്ന വിജയ് കമ്പനിയുടെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. ഇതിനിടെ മലയാളത്തിലെ ഒരു പ്രമുഖ ചാനലിലേക്കുള്ള ടിവി പരിപാടികളും ഇവര്‍ നിര്‍മിച്ചുതുടങ്ങി. സാന്ദ്രയുടെ അഭിപ്രായം ആരായാതെ വിജയ് സ്വയമാണ് ഈ തീരുമാനമെടുത്തതത്രേ. ഇതും സാന്ദ്രയെ ചൊടിപ്പിച്ചു.

വിജയ് ബാബുവിനെതിരേ ചില വെളിപ്പെടുത്തലുകളുമായി സാന്ദ്ര മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനകളും ശക്തമാണ്. വിജയിന്റെ ചില ദുരൂഹ ഇടപാടുകളെക്കുറിച്ച് ലോകത്തെ അറിയിക്കുമെന്ന് ഇവര്‍ സുഹൃത്തുക്കളോട് പറഞ്ഞതായാണ് സൂചന. പത്രസമ്മേളനം വിളിച്ച് വിജയിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സാന്ദ്ര ലക്ഷ്യമിടുന്നതെന്നാണ് സൂചന.അതേസമയം, ഉടമസ്ഥതര്‍ക്കത്തെത്തുടര്‍ന്ന് സാന്ദ്രാ തോമസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. വിവാഹത്തിനുശേഷം നിര്‍മാണക്കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തര്‍ക്കങ്ങളുണ്ടായിരുന്നു. അതു സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരുന്നു സാന്ദ്രാ തോമസ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം. അവിടെ വച്ച് വിജയ്ബാബു സാന്ദ്രാ തോമസിനെ ഭര്‍ത്താവും ജീവനക്കാരും നോക്കി നില്‍ക്കേ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണു പാരാതി. വയറില്‍ ചവിട്ടേറ്റ് കടുത്ത വയറ് വേദനയുണ്ടായ സാന്ദ്ര തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൊറ്റക്കുഴിയിലുള്ള കമ്പനിയുടെ ഓഫീസിലെത്തിയ സാന്ദ്രാ തോമസിനെ വിജയ് ബാബു മര്‍ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. വിജയ് ബാബുവിന്റെ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും കേസ് അന്വേഷിച്ചു വരികയാണെന്നും എളമക്കര എസ്‌ഐ ദിലീപ് കുമാര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാന്ദ്ര തോമസില്‍നിന്നു പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (14 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (19 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (26 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (38 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends