വിജയ് ബാബു സാന്ദ്ര തോമസ് പിണക്കം മാറ്റാന്‍ ശ്രമിച്ച അജു വര്‍ഗ്ഗീസിന് ഫേസ്ബുക്കില്‍ തെറിവിളി

സാന്ദ്രയുമായുള്ള പ്രശ്‌നത്തെ കുറിച്ച് വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് താഴെ, നിങ്ങള്‍ രണ്ട് പേരും ഈ പ്രശ്‌നം പെട്ടന്ന് പറഞ്ഞ് അവസാനിപ്പിക്കണം എന്ന് അജു കമന്റിട്ടു. ഉടനെ വന്നു 'നിങ്ങളാണ് യഥാര്‍ത്ഥ നടന്‍', 'പാഷാണം' എന്നിങ്ങനെ കമന്റുകള്‍.
തുടര്‍ന്ന് അജു തന്റെ കമന്റിനെ വിശദീകരിച്ചു. സാന്ദ്ര തോമവും വിജയ്‌യും വ്യക്തിപരമായും തൊഴില്‍ പരമായും എന്റെ നല്ല സുഹത്തുക്കളാണ്. അവര്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ അതേറ്റെടുത്ത് അവരെ രണ്ട് വശത്താക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്ന് അജു പറഞ്ഞു.
മലയാള സിനിമയില്‍ ഒത്തിരി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയവരാണ് സാന്ദ്രയും വിജയ് എന്നും അജു ഓര്‍മിപ്പിച്ചു. ഇവര്‍ ഒന്നിച്ച് മലയാള സിനിമയില്‍ ഒത്തിരി നല്ല സിനിമകള്‍ ഉണ്ടാവട്ടെ എന്നും നടന്‍ പ്രാര്‍ത്ഥിയ്ക്കുന്നു

ഇതാണ്, വിജയ് ബാബുവിന്റെ പോസ്റ്റിന് താഴെ അജു ഇട്ട കമന്റ്.

https://www.facebook.com/Malayalivartha





















