നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി കൈരളി ചാനലില്‍ അവതരിപ്പിച്ച് വന്നിരുന്ന ടോക് ഷോ സെല്‍ഫി നിര്‍ത്തിവച്ചു

ഭാഗ്യലക്ഷ്മി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഏറെ പ്രേക്ഷകരുള്ള പരിപാടി നിര്‍ത്താനുള്ള കാരണം പൂര്‍ണ്ണമായും വ്യക്തമാക്കാന്‍ ഭാഗ്യലക്ഷ്മി തയ്യാറാകുന്നില്ല.
സിപിഎമ്മിന് എതിരെയും സര്‍ക്കാറിന് എതിരെയും വ്യാപകമായ വിമര്‍ശനം ഉണ്ടാക്കിയ വടക്കാഞ്ചേരി ബലാത്സംഗ ആരോപണം കൊണ്ടുവന്നത് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഇതിനെ തുടര്‍ന്ന് കൈരളിക്കെതിരെയും സോഷ്യല്‍ മീഡിയ സഖാക്കള്‍ രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയിലും അതൃപ്തിയുണ്ടായിരുന്നു.
ഇതിന്റ പരിണാമമാണ് ഇതെന്നാണ് കൈരളിയിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റില്‍ ഇത് സംബന്ധിച്ച ചില ഒളിയമ്പുകള്‍ ഉണ്ട്, ഞാനിതില്‍ നിന്ന് സ്വമേധയാ പിന്മാറുന്നു എന്ന് ചോദിച്ചാല്‍...അതങ്ങനെയാണ്...ചില കാരണങ്ങള്‍ വിശദീകരിക്കാനാവില്ല..

'സെല്‍ഫി' എന്ന എന്റെ പരിപാടി കാണുകയും വിജയിപ്പിക്കുകയും അതിലൂടെ എന്നെ സ്‌നേഹിക്കുകയും വിമര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്തവര്‍ക്ക് വേണ്ടിയാണ് ഞാനിതെഴുതുന്നത്..കൈരളി ചാനല്‍ എംഡി ജോണ്‍ബ്രിട്ടാസ് അടക്കമുള്ളവര്‍ക്ക് നന്ദി പറയുന്നുണ്ട് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റില്‍
https://www.facebook.com/Malayalivartha


























