മോനിഷയുടെ ആഗ്രഹങ്ങള്‍ അനവധി: സീരിയലില്‍ എത്തിയത് തികച്ചും അപ്രതീക്ഷിതമായി

ജാനിക്കുട്ടിയെക്കുറിച്ചും ഭാവിയെക്കുറിച്ചും തുറന്നുപറഞ്ഞ് മോനിഷ. സീരിയല്‍ കുടുംബം സിനിമാക്കുടുമ്പത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ്. പലരും വര്‍ഷങ്ങളായുള്ള ഉറ്റ സുഹൃത്തുക്കളാണ്.
സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മോനിഷയാണ് ആ താരം. ജാനികുട്ടിഎന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം അവിചാരിതമായിട്ടാണ് മോനിഷയ്ക്ക് കൈവരുന്നത്. കേരളത്തില്‍ സീരിയലുകളില്‍ ഒന്നാണ് മഞ്ഞുരുകും കാലം. അതിലെ ജാനികുട്ടിയായതിനെക്കുറിച്ചും സീരിയലിലേക്ക് എത്തിയതിനെക്കുറിച്ചും ഒപ്പം പുതുവര്‍ഷ പ്രതീക്ഷകളും മോനിഷ പങ്കുവെക്കുന്നു
ല വവലബിനുവെള്ളത്തൂവലാണ് സംവിധായകന്‍. അദ്ദേഹം ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. ജാനികുട്ടിയാകാന്‍ കുറച്ചുകൂടി തടി കൂട്ടണമെന്ന്. അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് നല്ല മെലിഞ്ഞിട്ടായിരുന്നു. ജാനികുട്ടിയിപ്പോള്‍ റെവന്യൂ മന്ത്രിയാണ്. അതുകൊണ്ട് നന്നായി ഭക്ഷണം കഴിച്ച് തടികൂട്ടിയിട്ടുണ്ട്.
സെന്റ്‌തെരാസിലെ എംഎ വിദ്യാര്‍ഥിനിയാണ് ഞാന്‍. ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കണം.. സീരിയല്‍ അനുഭവത്തെക്കുറിച്ച് മോനിഷ പറയുന്നു. എല്ലാവരും ഒരു വീടുപോലെയാണവിടെ. പുതുതായി തുടങ്ങിയ സീരിയലില്‍ നായികയാകുന്നത് പോലെയല്ലല്ലോ ഇത്. എനിക്കു മുമ്പേ ജാനികുട്ടിയായി അഭിനയിച്ചവര്‍ വളരെ നന്നായി അഭിനയിച്ചവരാണ്. പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രമാണ്. അതുകൊണ്ട് തന്നെ താരതമ്യം ചെയ്യലുണ്ടാകും. എന്നെക്കൊണ്ടിത് നന്നായി ചെയ്യാന്‍ പറ്റുമോ, ആളുകള്‍ക്ക് ഇഷ്ടമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പേടിയെല്ലാം മാറി.
https://www.facebook.com/Malayalivartha


























