ബംഗളൂരുവില്‍ യുവതികളെ അപമാനിച്ച സംഭവത്തോടു പ്രതികരിച്ച് രഞ്ജിനി ഹരിദാസും രംഗത്ത്

വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് എന്നാണ് മനസ്സിലാക്കുക എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് പിന്നാലെ തനിക്കു നേരിടേണ്ടിവന്ന അനുഭവത്തെ കുറിച്ച് പ്രതികരിച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസും മുന്നോട്ടു മുന്നോട്ടുവന്നു.
ഒരിക്കല്‍ കണ്ണൂരില്‍ ഒരു സ്‌റ്റേജ്‌ഷോകഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ തനിക്കെതിരെയും ആള്‍ക്കൂട്ടത്തിന്റെ മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിനി പറഞ്ഞു. ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ ഒരുകൂട്ടമാകുമ്പോള്‍ ഒന്നും ചെയ്യാനാകില്ല.
പരാതിയുമായി ചെല്ലുന്നവരോട് മോശമായാണ് പൊലീസ് പലപ്പോഴും പെരുമാറുന്നത്. ആളുകള്‍ക്ക് നിയമത്തെ ഭയമില്ലാതായിരിക്കുന്നു. നിര്‍ഭയ കേസ് അതാണ് തെളിയിക്കുന്നത്. ആ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി രക്ഷപെട്ടതിന് തുല്യമാണ്. നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്.

പുതുവത്സരത്തലേന്നു ബംഗളൂരുവില്‍ യുവതികളെ അപമാനിച്ച സംഭവത്തോടു പ്രതികരിക്കവെയാണു രഞ്ജിനിയുടെ പരാമര്‍ശം. യുവതികളെ അപമാനിച്ച സംഭവത്തില്‍ പ്രതികളെയാരും ഇതുവരെ പിടികൂടാത്തതു തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും രഞ്ജിനി പറഞ്ഞു. പല സ്ത്രീകള്‍ക്കും ഇത്തരം സംഭവങ്ങളില്‍ കേസ് കൊടുക്കാന്‍ പോലും അറിയില്ലെന്നും രഞ്ജിനി പറഞ്ഞു.

https://www.facebook.com/Malayalivartha


























