Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

രണ്ടാം വിവാഹത്തിലൂടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ച് പിടിക്കാന്‍ ദിലീപ്

07 JANUARY 2017 09:46 AM IST
മലയാളി വാര്‍ത്ത

നീണ്ട പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചുവന്ന മഞ്ജു സിനിമയ്‌ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇത് മഞ്ജുവിന്റെ ഇമേജ് കൂട്ടുകയും ചെയ്തു. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങി രണ്ടാം വിവാഹത്തിലൂടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ച് പിടിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായാണ് ചില ഒണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

അച്ഛന്റെ സ്മരണ മുന്‍ നിര്‍ത്തി ദിലീപ് ആരംഭിച്ച കൃഷ്ണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ഓരോ വര്‍ഷവും നൂറ് പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതാണ് പദ്ധതി. ദിലീപിന്റെ കൂടി ഉടമസ്ഥതയിലുള്ള ഐവിഷന്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉല്‍ഘാടനവും കഴിഞ്ഞ ദിവസം ദിലീപ് ചാലക്കുടിയില്‍ നിര്‍വ്വഹിച്ചിരുന്നു.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി പൊതു സമൂഹത്തിന്റെ പിന്‍തുണ തേടിയില്ലങ്കില്‍ അത് ദിലീപിന്റെ താരപദവിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ചൂണ്ടി കാട്ടുന്നത്. ജനപ്രിയ നടനായ ദിലീപിന്റെ എക്കാലത്തേയും കരുത്ത് കുടുംബ പ്രേക്ഷകരാണ്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം നടന്നപ്പോള്‍ പോലും പ്രേക്ഷകര്‍ ദിലീപിനെ കൈവിട്ടിരുന്നില്ല. അതിന് പ്രധാന കാരണം മകള്‍ മീനാക്ഷി ദിലീപിനൊപ്പം ഉണ്ട് എന്നതായിരുന്നു.



എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. മകള്‍ കൂടെയുണ്ടെങ്കിലും കാവ്യാ മാധവനുമായുള്ള ദിലീപിന്റെ അപ്രതീക്ഷിത വിവാഹം പ്രേക്ഷകര്‍ക്ക് ദഹിച്ചിട്ടില്ല. വലിയ ഒരു വിഭാഗം നല്ല കലിപ്പിലുമാണ്. ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് സിനിമകളെ ഇത് ബാധിക്കുമോ എന്ന കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്കിടയിലും ആശങ്കയുണ്ട്.

ഈ സാഹചര്യത്തിലാണ് ദിലീപിന്റെ പുതിയ രംഗപ്രവേശം. മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് പിരിയാനുണ്ടായ 'യഥാര്‍ത്ഥ' കാരണം വെളിപ്പെടുത്തിയാല്‍ ജനങ്ങള്‍ക്കിടയിലെ സംശയങ്ങള്‍ തീരുമെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നതെങ്കിലും ദിലീപ് ഇതുവരെ ആ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഒരിക്കല്‍ ഒരുമിച്ച് ജീവിച്ചവര്‍ പിരിയുമ്പോള്‍ എതിരായ നിലപാട് സ്വീകരികുന്നത് ശരിയല്ലന്ന നിലപാടാണത്രെ ദിലീപിന്. ജനങ്ങള്‍ക്കിടയിലെ തെറ്റിധാരണ അധികം താമസിയാതെ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതേസമയം മഞ്ജുവാര്യരാകട്ടെ സിനിമാരംഗത്ത് കൂടുതല്‍ ശക്തമായി നില്‍ക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.


മുന്‍പ് അപൂര്‍വ്വ രോഗത്തിനടിമയായ അംബിളി ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിക്ക് അഞ്ച് ലക്ഷം രൂപ സഹായധനമായി മഞ്ജു നല്‍കിയിരുന്നു. വിധിയുടെ വിളയാട്ടത്തിന് മുന്നില്‍ അംബിളി കീഴടങ്ങിയെങ്കിലും മഞ്ജുവിനൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ് തങ്ങളുടെ മകളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

തമിഴില്‍ നയന്‍താര എന്നപോലെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഏക നടിയും മഞ്ജുവാര്യരാണ്. പരസ്യ രംഗത്തും ഏറ്റവും വില കൂടിയ മലയാള നടിയും ഇവര്‍ തന്നെയാണ്. ഒരേ സമയം ബി.ജെ.പി വേദിയിലും സി.പി.എം വേദിയിലും പ്രത്യക്ഷപ്പെടുന്ന മഞ്ജൂ രാഷ്ട്രീയക്കാരെയും കടത്തിവെട്ടുന്ന തന്ത്രങ്ങളാണ് പയറ്റുന്നത്.


ദിലീപ്കാവ്യ വിവാഹത്തോടെ കുടുംബ പ്രേക്ഷകരുടെ സഹതാപം ഇവര്‍ക്ക് ലഭിച്ചതായാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. കാര്യങ്ങളെന്തായാലും സിനിമാ പരസ്യ മേഖലകളില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇരുവരും തമ്മില്‍ നല്ല മത്സരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (14 minutes ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (28 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (41 minutes ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (1 hour ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (1 hour ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (1 hour ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (2 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (2 hours ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (2 hours ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (2 hours ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (3 hours ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (4 hours ago)

Malayali Vartha Recommends