ചിലരോട് ഒരിക്കലും ഞങ്ങള്‍ പൊറുക്കില്ല, സാന്ദ്ര ഇനിയെന്നും സുഹൃത്തും പാര്‍ട്‌നറും: വിജയ് ബാബു

ഫ്രൈഡേ ഫിലിംസുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചെന്ന് നടന്‍ വിജയ് ബാബു. അത് ഞങ്ങള്‍ തന്നെ പരിഹരിച്ചെന്നും ഒരു ചൊവ്വാഴ്ച തുടങ്ങിയ പ്രശ്‌നം വെള്ളിയാഴ്ച തന്നെ അവസാനിച്ചെന്നും വിജയ് ബാബു വ്യക്തമാക്കി.
അതേസമയം, ചിലര്‍ പ്രശ്‌നം വഷളാക്കിയെന്ന് വിജയ് ബാബു പറയുന്നു. ഒരു ചെറിയ പ്രശ്‌നം ഇത്രത്തോളം ഊതിവീര്‍പ്പിച്ച് വലുതാക്കിയ ചിലരോട് ഒരിക്കലും ഞങ്ങള്‍ പൊറുക്കില്ലെന്നും വിജയ് ബാബു പറഞ്ഞു. ഫ്രൈഡേ ഫിലിംസ് തുടരും. സാന്ദ്ര എന്നും തന്റെ സുഹൃത്തും പാര്‍ട്ണറുമായിരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.

നേരത്തെ വിജയ് ബാബുവിനും തനിക്കും ഇടയില്‍ ഉണ്ടായത് സുഹൃത്തുക്കളുടെ ഇടയില്‍ ഉണ്ടാകുന്ന വഴക്ക് മാത്രമാണെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണെന്നും സാന്ദ്ര തോമസ് വ്യക്തമാക്കിയിരുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥതയെ ചൊല്ലി വിജയ് ബാബുവിനും സാന്ദ്ര തോമസിനുമിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത മൂലമാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

https://www.facebook.com/Malayalivartha


























