സണ്ണി വെയ്ൻ സംവിധായകനാകുന്നു

സിനിമാ പ്രതിസന്ധികള്‍ക്കിടയിലും പലരും നല്ല പ്രോജക്ടുകള്‍ ഒരുക്കുന്നതിന്റെ ചര്‍ച്ചയിലും മറ്റുമാണ്. ഇത്തരം ചര്‍ച്ചകളിലൊന്ന് സണ്ണിവെയ്ന്‍ സംവിധായകനാകുന്നു എന്നതാണ്. സുഹൃത്തായ തിരക്കഥാകൃത്തുമൊത്ത് കഥാചര്‍ച്ച നടക്കുന്നുണ്ട്. കാര്യങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍ അറിയിക്കാമെന്ന് താരം പറഞ്ഞു.
ന്യൂജനറേഷന്‍ രീതിയിലുള്ള കുറേ സിനിമകളില്‍ അഭിനയിച്ചയാളാണ് താനെന്നും എന്നാല്‍ സംവിധാനം ചെയ്യുന്നത് ആ രീതിയിലുള്ള സിനിമ ആകണമെന്നില്ലെന്നും സണ്ണി പറഞ്ഞു. സുഹൃത്ത് മിഥുന്‍ മാനുവേലിന്റെ അലമാരയില്‍ അഭിനയിക്കുകയാണ് താരം. ഇരുവരുടെയും ആന്‍മരിയ കലിപ്പിലാണ് ഹിറ്റായിരുന്നു.
ജനറേഷന്‍ വ്യത്യാസമില്ലാതെ എല്ലാത്തരം സിനിമകളും ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി. പക്ഷെ, അത്തരത്തിലുള്ള കഥകളുമായി ആരും തന്നെ സമീപിക്കുന്നില്ല. ലാല്‍ജോസ്, സത്യന്‍ അന്തിക്കാട് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കാൻ കൊതിയാണ്.
എന്നാല്‍ അത്തരം പ്രോജക്ടുകളിലേക്ക് എത്തുന്നില്ല എന്നതാണ് സത്യം. എവിടെയും ഇടിച്ച് കയറുന്ന സ്വഭാവം തനിക്കില്ലെന്ന് താരം പറയുന്നു. അതുകൊണ്ട് താനൊരു ഒറ്റയാനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. നായകനാവണം എന്നൊന്നും നിര്‍ബന്ധമില്ല. സംവിധാനം ചെയ്യുന്ന സിനിമയില്‍ നെഗറ്റീവ് റോളാണ് ചെയ്യുന്നതെന്നും സണ്ണി പറഞ്ഞു.
https://www.facebook.com/Malayalivartha


























