Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൂട്ടിംഗിനിടെ തിരയടിച്ച് ഫഹദും നമിതയും കടലില്‍ വീണു

09 JANUARY 2017 02:19 PM IST
മലയാളി വാര്‍ത്ത

പനാജിയിലെ കടലിലെ ഷൂട്ടിംഗിനിടെ തിരയടിച്ച് ഫഹദ് ഫാസിലും നമിതാപ്രമോദും അപകടത്തില്‍പ്പെട്ടു. കുറച്ച് വെള്ളം കുടിച്ചെങ്കിലും പരിക്കുകളില്ലാതെ ഇരുവരെയും ലൈഫ്ഗാര്‍ഡ്‌സ് രക്ഷപെടുത്തി. റാഫിയുടെ റോള്‍ മോഡല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോട്‌സ് ട്രെയിനറായാണ് നമിത ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫഹദിനെ പരിശീലിപ്പിക്കുന്നതിനായി ജെറ്റ് സ്‌കൈയില്‍ കടലിലേക്ക് കൊണ്ടു പോയി ഇതിനിടെ തിരമാല ശക്തമായി അടിച്ചു. ഇരുവരും രണ്ട് ഭാഗത്തായി വീണു. ലൈഫ് ഗാര്‍ഡ് ഇത് കണ്ടെങ്കിലും അഭിനയത്തിന്റെ ഭാഗമാണെന്ന് കരുതി അവര്‍ മുന്നോട്ട് വന്നില്ല. അവസാനം ക്രൂ കരയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഗാര്‍ഡ് വന്ന് ഇരുവരെയും രക്ഷിച്ചത്. കടലില്‍ നല്ല ആഴമുള്ള ഭാഗത്താണ് വീണത്. നീന്തലറിയാമെങ്കിലും കടലില്‍ നീന്തുക പ്രയാസകരമാണെന്ന് താരം പറഞ്ഞു. സ്‌കൂബാ ഡൈവിംഗ് ഉള്‍പ്പെടെയുള്ള വാട്ടര്‍ സ്‌പോട്‌സിനായി ആളുകള്‍ പോകുമ്പോള്‍ കൂടെ സഹായത്തിന് ആള് കാണും. നമിതയ്ക്ക് ഇത്തരത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. അതിന് ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. നീന്തല്‍ അറിയാവുന്നത് കൊണ്ട് പരിശീലനം ആസ്വദിച്ചാണ് ചെയ്തതെന്ന് നമിത പറഞ്ഞു. 
ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് നമുത എത്തുന്നത്. കഥാപാത്രത്തിനായി ഇരുകൈകളിലും പ്രത്യേക ഡിസൈനിലുള്ള ടാറ്റു പതിപ്പിച്ചിട്ടുണ്ട്. ഗോവ ടാറ്റുവിന്റെ കേന്ദ്രം കൂടിയാണ്. കുറേ നാളായി പുതിയൊരു ഗെറ്റപ്പില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അതിന് സാധിച്ചതെന്നും നമിത പറഞ്ഞു. സ്‌പോട്‌സ് പശ്ചാത്തലമായതിനാല്‍ മുടിയുടെ നീളം കുറച്ച് കൂടേ എന്ന് നമിത തന്നെ സംവിധായകനോട് ചോദിച്ചു. അദ്ദേഹത്തിനും അത് വലിയ സന്തോഷമായി. അങ്ങനെ എല്ലാം കൊണ്ടും പുതുയൊരു നമിതയായിരിക്കും റോള്‍ മോഡല്‍സില്‍ പ്രത്യക്ഷപ്പെടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (45 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (58 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends