Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാമൂഴത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ഇവരിലാര്?

11 JANUARY 2017 10:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി സിനിമ ലോകം കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു. എംടിയുടെ രണ്ടാമൂഴം എന്ന നോവല്‍ എത്തിയതു മുതല്‍ ആരാധകരില്‍ നിന്നും ഉയരുന്ന ആവശ്യമാണ് രണ്ടാമൂഴം സിനിമയാക്കണമെന്ന്.

ലോക സിനിമ ചരിത്രത്തില്‍ തന്നെ ഇടം നേടാന്‍ പോകുന്ന രണ്ടാമൂഴം ഉടന്‍ ആരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുള്ള ആദ്യ വിവരം പുറത്തു വിട്ടിരുന്നു. എംടി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കി.



ഇന്ത്യന്‍ സിനിമയിലെ വന്‍ താര നിര രണ്ടാമൂഴത്തില്‍ ഒന്നിക്കും. ഭീമനായി മോഹന്‍ലാല്‍, ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, വിക്രം തുടങ്ങി എല്ലാ ഭാഷയിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. ഹരിഹരന്‍ സംവിധാനവും നിര്‍വഹിക്കും. പ്രമുഖ നായകന്മാര്‍ക്ക് പുറമേ ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാരും ചിത്രത്തിലുണ്ടാകും.


രണ്ടാമൂഴത്തിന്റെ കഥാഗതി മുഴുവന്‍ നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ഇവരിലാര്? ഒരേ സമയം വിവിധ ഇന്ത്യന്‍ ഭാഷകളിലൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ പാഞ്ചാലിയാകാന്‍ കൂടുതല്‍ സാധ്യത ഐശ്വര്യയ്ക്കു തന്നെയാണെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇവരില്‍ ആര് പാഞ്ചാലിയായാലും മറ്റെയാളുടെ കഥാപാത്രം ഏത് എന്നതും ചര്‍ച്ചയിലുണ്ട്.


അമാനുഷികതയ്ക്കു പുറമേ അതിശക്തരായ മാനുഷിക കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്ന രണ്ടാമൂഴത്തിലെ മറ്റു കഥാപാത്രങ്ങളാകുന്നത് ഏത് താരങ്ങളാണെന്നുള്ളതും ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. ഒരു വടക്കന്‍ വീരഗാഥയിലൂടെ അന്നു വരെ കണ്ട ചന്തുവിനെ മാറ്റി പ്രതിഷ്ഠിച്ച എംടിയുടെ ഭീമനും അതു പോലെ തന്നെ. മഹാഭാരത കഥകളില്‍ നിന്ന് വ്യത്യസ്തനായി ഭീമനെ നായകനാക്കി മാറ്റിയ എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മഹാത്ഭുതമായ സിനിമയ്ക്കായി കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (45 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (58 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends