Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ അഭിപ്രായക്കാരെ മുഴുവന്‍ കുടുക്കാന്‍ കാവ്യയും ദിലീപും; കാവ്യ മാധവന്‍ ഐജിക്ക് പരാതി നല്‍കി

19 JANUARY 2017 08:58 AM IST
മലയാളി വാര്‍ത്ത

അഭിപ്രായക്കാരെയും ട്രോളുകാരെയും അകത്താക്കാന്‍ ദിലീപും കാവ്യയും ഇറങ്ങിത്തിരിക്കുന്നു. തനിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടി കാവ്യ മാധ്യവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസിലെ വനിത സിഐ കാവ്യയുടെ വീട്ടിലെത്തി പരാതിയിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ദിലീപ്കാവ്യ വിവാഹത്തിനുശേഷം ഫെയ്‌സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ അപകീര്‍ത്തീകരവും അശ്ലീലചുവയുളളതുമായ പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും എതിരെയാണ് പരാതി. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയെവരെ ട്രോളുകള്‍ വെറുതെവിട്ടില്ല. ലക്ഷ്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അശ്ലീലചുവയുള്ള കമന്റുകള്‍ ഇട്ടവര്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ ചില വ്യക്തികള്‍ക്കെതിരേയാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിവാഹവുമായി പോലും ബന്ധം ഇല്ലാത്ത ഇല്ലാത്ത പോസ്റ്റുകള്‍ക്ക് താഴെ അസഭ്യപരാമര്‍ശങ്ങളുടെ ബഹളമായിരുന്നു.ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരെയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളടക്കം മാനഹാനി ഉണ്ടാക്കിയതായും കാവ്യ എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാജവിവാഹ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും വ്യാജ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരെയും നേരത്തെ കാവ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. സ്ത്രീത്വത്തിനെതിരെ നടന്ന കടന്നാക്രമണമായി സംഭവം കാണണമെന്നും പരാതിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends