Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിവാല് പിടിച്ചതോടെ ബ്രാന്‍ഡഡ് അല്ലാത്ത പരസ്യങ്ങളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ക്ക് ഭയം

19 JANUARY 2017 09:44 AM IST
മലയാളി വാര്‍ത്ത

സോപ്പുകളുടെയും പൗഡറിന്റെയും എണ്ണകളുടെയും പരസ്യങ്ങളിലഭിനയിച്ച് പുലിവാല് പിടിച്ചതോടെ താരങ്ങളെല്ലാം വലിച്ച് വാരി ആഡ്ഫിലിമുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. പല ഉപഭോക്താക്കളും കേസുമായി കോടതി കയറിയതോടെയാണ് താരങ്ങള്‍ വെട്ടിലായത്. ഇന്ദുലേഖയുടെ സോപ്പ് തേച്ചിട്ട് വെളുത്തില്ലെന്ന് പറഞ്ഞ് മമ്മൂട്ടിക്കെതിരെ വയനാട് സ്വദേശി കേസ് കൊടുത്തതോടെയാണ് താരങ്ങള്‍ ഭയന്നത്.

ആ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മമ്മൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്, പോത്തീസ് തുടങ്ങിയ ബ്രാന്‍ഡഡ് സ്ഥാപനങ്ങളുടെയും സാധനങ്ങളുടെയും പരസ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കമ്മിറ്റ് ചെയ്യുന്നത്.

ഹെഡ്ജിന്റെ പരസ്യത്തിലൂടെ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമല്ലെന്ന് ആരോപിച്ച് കൊച്ചി സ്വദേശി കേസ് കൊടുത്തിരുന്നു. ഇതും താരങ്ങളെ ആശങ്കയിലാഴ്ത്തി. കണ്ണന്‍ദേവന്‍, ബ്രാന്‍ഡഡ് ഇലട്രോണിക്‌സ് ഉപകരണങ്ങള്‍, ആപ്പുകള്‍ എന്നിവയുടെ പരസ്യങ്ങളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

ചില താരങ്ങള്‍ പ്രസിദ്ധമായ ഒരു എണ്ണയുടെ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മുടി കിളിക്കാതെ വന്ന പലരും കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. താമസിക്കാതെ ഈ താരങ്ങളും വെട്ടിലാകും.

എന്നാല്‍ മുട്ട് വേദനയുടെയും ആസ്മയുടെയും ചുമയുടെയും മരുന്നുകളുടെ പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ ഒഴിവാക്കി ഉപഭോക്താക്കളെ ഇറക്കി ചിലര്‍ പരസ്യം പടച്ചുവിടുന്നുണ്ട്. ഇതില്‍ പലരെയും കാശ് കൊടുത്ത് വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.

 

മരുന്നുകള്‍ ഫലിക്കാതെ വന്നാല്‍ ആളുകള്‍ കോടതിയല്‍ പോകുമെന്ന് ഉറപ്പാണ്. ഇതോടെ പരസ്യങ്ങളില്‍ അഭിനയിച്ച ഉപഭോക്താക്കള്‍ കോടതി കയറേണ്ടിവരും. താരങ്ങള്‍ കരാര്‍ വയ്ക്കുമ്പോള്‍ കേസുകളും മറ്റും കമ്പനി തീര്‍പ്പാക്കണമെന്ന് ഉറപ്പിക്കാറുണ്ട്. പക്ഷെ, സാധാരണക്കാരന്റെ കാര്യം അങ്ങനെയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends