Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണിച്ചിത്രത്താഴിലെ അതിവൈകാരികമായ ആ ചിത്രീകരണ രംഗത്തിന് പിന്നില്‍...

19 JANUARY 2017 12:30 PM IST
മലയാളി വാര്‍ത്ത

പ്രേതബാധക്കു പേരുകേട്ട മാടമ്പള്ളിത്തറവാട്ടില്‍ താമസിക്കാനെത്തുന്ന നകുലന്റേയും (സുരേഷ് ഗോപി) ഭാര്യ ഗംഗയുടേയും (ശോഭന) ജീവിതത്തില്‍ കടന്നു വരുന്ന ചില അത്യപൂര്‍വ്വമായ സംഭവങ്ങളും അമേരിക്കയില്‍ നിന്നു വരുന്ന നകുലന്റെ സുഹൃത്ത് ഡോ.സണ്ണി ജോസഫ് (മോഹന്‍ ലാല്‍) ഈ അപൂര്‍വ്വ സംഭവങ്ങളുടെ ചുരുളഴിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രത്തിന്റെ തകര്‍പ്പന്‍ ജയം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കുവാന്‍ കാരണമായി. ആപ്തമിത്ര (കന്നഡ) ചന്ദ്ര മുഖി (തമിഴ്) രാജ്‌മോഹോല്‍ (ബംഗാളി) ഭൂല്‍ ഭുലയ്യ (ഹിന്ദി) നാഗവല്ലി (തെലുങ്ക്) എന്നീ പേരുകളിലാണിവ ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.


എത്ര കണ്ടാലും കൊതിതീരാത്ത സിനിമയാണു മണിച്ചിത്രത്താഴ്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണിത്. സംവിധായകന്‍ ഫാസിലിന്റെ മാസ്റ്റര്‍പീസ് ആയി ഇതു കണക്കാക്കപ്പെടുന്നു. 365 ദിവസത്തില്‍ കൂടുതല്‍ റിലീസിംഗ് സെന്ററില്‍ പ്രദര്‍ശിപ്പിച്ച മലയാളസിനിമകളില്‍ ഒന്നാണിത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.


ശോഭന എന്ന നടിയുടെ കയ്യില്‍ ഭദ്രമായിരുന്നു ഗംഗ എന്ന നാഗവല്ലി. സൗമ്യയായ ഗംഗയായും രുദ്രയായ നാഗവല്ലിയായും മലയാളിയെ വല്ലാതെ ഭ്രമിപ്പിച്ചു അവര്‍. മാത്രമല്ല ഗംഗയില്‍ നിന്ന് നാഗവല്ലിയിലേയ്ക്കുള്ള മാറ്റം അതിശയാവഹമായ രീതിയിലാണ് അവര്‍ തിരശ്ശീലയില്‍ ആടിത്തീര്‍ത്തത്. ശോഭന എന്ന നടിയുടെ അനുഗ്രഹീതമായ അഭിനയ സിദ്ധി മനസ്സിലാകണമെങ്കില്‍ അന്യഭാഷയില്‍ മറ്റുനടിമാര്‍(ജ്യോതികയും വിദ്യാബാലനും മറ്റും) ഈ കഥാപാത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്തു എന്നറിയണം. സംഭ്രമത്തിനുപകരം പൊട്ടിച്ചിരിയാവും നമ്മില്‍ പലപ്പോഴും ഉണ്ടാവുക.


സിനിമ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളില്‍ ഒന്നാണു വിടമാട്ടെ.. ഉന്നേക്കൊന്ന് ഉന്‍ രക്തത്തെ കുടിപ്പേന്‍ എന്നു തുടങ്ങുന്ന നാഗവല്ലിയുടെ ഡയലോഗ് മലയാളി പ്രേക്ഷകരെ ഏറ്റവും ആവേശം കൊള്ളിച്ച സിനിമ ഡയലോഗ്. ഒറ്റകൈ കൊണ്ടു ശോഭന കട്ടില്‍ പൊക്കുന്ന രംഗങ്ങള്‍ അല്‍പ്പം ഞെട്ടലോടെ തന്നെയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. മണിച്ചിത്രത്താഴും മറ്റ് ഓര്‍മ്മകളും എന്ന പുസ്തകത്തില്‍ ഈ രംഗത്തെക്കുറിച്ച് ഫാസില്‍ പറഞ്ഞത്

 

അതിവൈകാരികമായ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ശോഭന വളരെ നേര്‍വസായിരുന്നു. കട്ടില്‍ ഉയര്‍ത്താനാകുമോ എന്ന ആശങ്ക വേറേയും. വളരെ ടെന്‍ഷനോടെ നിന്ന ശോഭന പല തവണ ആ സീന്‍ എന്നെ കൊണ്ടു വായിപ്പിച്ചു. ഇന്നേയ്ക്കു ദുര്‍ഗാഷ്ടമി എന്നു പറയുന്ന ഭാഗം എന്നെ കൊണ്ട് അഭിനയിപ്പിച്ചു കാണിക്കുകയും ചെയ്തു. തന്റെ ഓരോ ചലനങ്ങളും ശോഭന ഒപ്പിയെടുത്തു എന്നും പുസ്തകത്തില്‍ ഫാസില്‍ പറയുന്നു.


തനിക്ക് ഈ കട്ടില്‍ ഒറ്റയ്ക്കു പൊക്കാനാകില്ല എന്ന് അഭിനയത്തിനു മുന്നോടിയായി ശോഭന പറഞ്ഞിരുന്നു. നാഗവല്ലിയായി മാറിക്കഴിയുമ്പോള്‍ കാട്ടില്‍ താനേ പൊക്കിക്കൊളും എന്നു പറഞ്ഞപ്പോള്‍ എന്നെ ആകാംഷയോടെ നോക്കിയാണു ശോഭന ടച്ചപ്പിന് പോയത്. പിന്നീട് ഡയലോഗ് പറഞ്ഞു റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ ഞാന്‍ ഒരു കൈ കൊണ്ടു കട്ടില്‍ പൊക്കുന്നതു കണ്ട് അമ്പരന്നു ശോഭന മറ്റുള്ളവരുടെ മുഖത്തേയ്ക്ക് നോക്കി.

ഒടുവില്‍ ശോഭന വന്നു കട്ടിലിനടയില്‍ നോക്കിയപ്പോഴാണു സെറ്റ് അസിസ്റ്റന്റായ അലിയെ കണ്ടത്. അലിയുടെ സഹായത്തോടെയായിരുന്നു ഒറ്റകൈ കൊണ്ട് ആ കട്ടില്‍ പൊക്കിയത്. പിന്നീട് താന്‍ നിര്‍ദേശം നല്‍കിയതിനേക്കാള്‍ വളരെ മനോഹരമായിട്ട് ശോഭന ആ രംഗത്തെ അനശ്വരമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends