Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിബര്‍ട്ടി ഉള്‍പ്പെടെ 25 തീയേറ്ററുകള്‍ക്ക് റിലീസ് ചിത്രങ്ങളില്ല; ദിലീപ് കളിക്കുന്നത് തീക്കളിയെന്ന് ലിബര്‍ട്ടി ബഷീര്‍ 

19 JANUARY 2017 07:02 PM IST
മലയാളി വാര്‍ത്ത

കരഞ്ഞും കാലുപിടിച്ചിട്ടും കനിയാതെ ദിലീപ്. സമരം നടത്തിയ ബഷീറിനും സുഹൃത്തുക്കള്‍ക്കും എട്ടിന്റെ പണി നല്‍കി ദിലീപും സംഘടനക്കാരും. ദിലീപ് കഴിഞ്ഞ കാലം എളുപ്പം മറക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ജോമോന്റെ സുവിശേഷങ്ങളാ'ണ് വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയത്. പക്ഷേ സമരത്തിന് കാരണക്കാരായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഇരുപത്തഞ്ചോളം തീയേറ്ററുകള്‍ക്ക് വിതരണക്കാര്‍ സിനിമ നല്‍കിയിട്ടില്ല. വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തേണ്ട മോഹന്‍ലാല്‍ ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും' ഈ 25 തീയേറ്ററുകള്‍ക്ക് നല്‍കില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരി ലിബര്‍ട്ടി പാരഡൈസ് ഉള്‍പ്പെടെ 25 തീയേറ്ററുകള്‍ക്കാണ് 'ജോമോനും' 'മുന്തിരിവള്ളികളും' നല്‍കേണ്ടെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരിക്കുന്നത്. തലശ്ശേരി കൂടാതെ മാവേലിക്കര, കഴക്കൂട്ടം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മഞ്ചേരി, ചാലക്കുടി, കാഞ്ഞാണി എന്നീ ഏഴ് സ്‌റ്റേഷനുകളിലെ തീയേറ്ററുകളെയാണ് ഒഴിവാക്കിയത്. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പുതിയ സംഘടനയോട് വിഷയം സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പറയുന്നു ലിബര്‍ട്ടി ബഷീര്‍. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലന്റെ സാന്നിധ്യത്തില്‍ 25 ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതില്ലാത്തപക്ഷം ഫെഡറേഷന്റെ ജനറല്‍ബോഡി വിളിച്ച് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും പറഞ്ഞു. എതിരഭിപ്രായമുള്ളവര്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിന് പകരം ഏകപക്ഷീയമായ നിലപാടാണ് ദിലീപ് സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തുന്നു ലിബര്‍ട്ടി ബഷീര്‍.
ഒരു മാസത്തോളം നീണ്ട സമരത്തിന് ഉത്തരവാദികളായ ഫെഡറേഷന്‍ നേതാക്കള്‍ക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് സൂചനയുണ്ട്. നേരത്തേ ഫെഡറേഷന്‍ നേതാക്കള്‍ക്ക് സിനിമ നല്‍കാതെ ദിലീപിന്റെ നേതൃത്വത്തില്‍ പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് കാട്ടി ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഫെഡറേഷനെ പിളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. കോംപ്രമൈസിന് നോക്കിയില്ല. ഗതികെട്ട അവസരങ്ങളില്‍ ദിലീപിനെ സഹായിച്ചിട്ടുള്ളവരാണ് തീയേറ്ററുകാര്‍. പണ്ട് ലോഹിതദാസിന്റെ ജോക്കര്‍ തീയേറ്ററുകളിലെത്തിക്കാന്‍ തടസമുണ്ടായിരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം. ഫെഡറേഷനും ചേംബറും കൂടിയാണ് അന്ന് ആ സിനിമ ഇറക്കിക്കൊടുത്തത്. മറ്റൊരു സമയത്ത് ദിലീപിനെ വെച്ച് സിനിമ ചെയ്യാന്‍ ചേംബറിന്റെ വിലക്കുണ്ടായിരുന്നു. ബഷീര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ നല്‍കാതെ എങ്ങനെയും ബഷീറിനെയും സമരക്കാരെയും മുട്ടുകുത്തിച്ച് കാല്‍ക്കീഴിലാക്കുക എന്ന തന്ത്രമാണ് ദിലീപ് പയറ്റുന്നത്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends