Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബ പ്രേഷകര്‍ക്കായ് ഒരു സിനിമ കൂടി...'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' ഒരു കുടുംബ ചിത്രം

20 JANUARY 2017 09:08 PM IST
മലയാളി വാര്‍ത്ത

വെളളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജിബു ജേക്കബിന്റെ പുതിയ സംരംഭം കുടുംബ പ്രേഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍' എല്ലാവരും കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രമാണ്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പ്രണയം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന ചെറിയ തട്ടലും മുട്ടലും ഇണക്കങ്ങളും പിണക്കങ്ങളും മെല്ലാം കോര്‍ത്തിണക്കിയതാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍.

പഞ്ചായത്ത് സെക്രട്ടറിയായ സാധാരണക്കാരനാണ് ഉലഹന്നാന്‍. അയാളുടെ ഭാര്യ ആനിയും രണ്ട് മക്കളും സുഹൃത്തുക്കളും പിന്നെ അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുറേ കഥാപാത്രങ്ങളും. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉലഹന്നാന് പണ്ടൊരു പൂവണിയാതെ പോയ പ്രണയം ഉണ്ടായിരുന്നു വിവാഹത്തിനിപ്പുറം നഷ്ടപ്രണയത്തെ തിരികെ കിട്ടണമെന്ന മോഹം മനസിലുദിക്കുന്നതും പിന്നിടുണ്ടാകുന്ന പുലിവാലുകളുമാണ് 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്‌ബോള്‍' രസകരമായി ദൃശ്യവത്കരിക്കുന്നത്.

പ്രണയ രംഗങ്ങളില്‍ തന്നെ തോല്‍പ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് മോഹന്‍ലാലിന്റെ ഉലഹന്നാനിലൂടെ വീണ്ടും തെളിയിക്കപ്പെടുകയാണ്. രൂപത്തിലും ഭാവത്തിലും എന്തിന് ശബ്ദത്തില്‍ പോലും പ്രണയത്തിന്റെ ആര്‍ക്കും നിര്‍വചിക്കാനാകാത്ത ഭാവങ്ങള്‍ വിതറി മോഹന്‍ലാല്‍ തന്റെ വേഷം ഗംഭീരമാക്കി.
ഭാര്യയായി എത്തിയ മീന രണ്ടരമണിക്കൂര്‍ ആനിയമ്മയായി ജീവിക്കുകയായിരുന്നു. മക്കളായി എത്തിയിരിക്കുന്നത് അയ്മ സെബാസ്റ്റിന്‍, സനൂപ് സന്തോഷ് എന്നിവരാണ്.

അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്,കലാഭവന്‍ ഷാജോണ്‍ , ബിന്ദുപണിക്കര്‍, സൃന്ദ ,വീണ നായര്‍ നെടുമുടി വേണു, രാഹുല്‍ മാധവ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എം സിന്ദുരാജിന്റെ തിരക്കഥയും സംഭാഷണവും പ്രേക്ഷക മനസില്‍ ഇടംനേടി. വിജെ ജെയിംസിന്റെ പ്രണയോപനിഷത്തിനെ ആസ്പദമാക്കിയാണ് തിരക്കഥ വികസിപ്പിച്ചത്. മുന്തിരിവളളികളിലെ ഡയലോഗുകള്‍ ഭര്‍ത്താക്കന്‍മാരെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിളളയുടെതാണ്. ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ബിജിപാല്‍ ചിത്രത്തിലെ രണ്ടു പാട്ടുകള്‍ക്ക സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. രണ്ടു പാട്ടുകള്‍ക്ക് എം ജയചന്ദ്രനും ഈണം നല്‍കി. ചുരുക്കത്തില്‍ എല്ലാവര്‍ക്കും കണ്ടു രസിക്കാവുന്ന ഒരു കംപ്ലീറ്റ് കുടുംബ ചിത്രമായി 'മുന്തിരിവളളികള്‍ തളിര്‍ക്കുമ്‌ബോള്‍' എന്ന ചിത്രത്തെ വിശേഷിപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends