Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ജീവിതത്തിലെ പ്രണയം തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

30 MARCH 2017 11:32 AM IST
മലയാളി വാര്‍ത്ത

നസ്രിയയോടുള്ള പ്രണയവും വിവാഹവും ഫഹദ് ഫാസില്‍ തുറന്ന് പറയുന്നു. ഒരു വാരികയിലാണ് ഇരുവരുടേയും പ്രണയ വിശേഷങ്ങള്‍ വന്നിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിനിടയിലാണ് നസ്രിയ തന്നെ പ്രൊപ്പോസ് ചെയതതെങ്കിലും അതിനും മുമ്പ് താന്‍ നസ്രിയെ ശ്രദ്ധിച്ചിരുന്നു. ഉമ്മയ്ക്ക് നസ്രിയയോട് തോന്നിയ ഇഷ്ടമാണ് ഇതിനു കാരണം. നസ്രിയയുടെ നോട്ടങ്ങളും സംസാരങ്ങളും ഏറെ ആസ്വദിച്ചിരുന്നു. കണ്ട ഓരോ പെണ്‍കുട്ടികളോടും പ്രണയം തോന്നിയിട്ടുള്ള തനിക്ക് നസ്രിയയോട് തോന്നിയ അടുപ്പമെല്ലാം വ്യത്യസ്തമായാണ് തോന്നിയത്.

താന്‍ പ്രൊപ്പോസ് ചെയ്തത് നിരവധിപേരോടാണ് പക്ഷേ തന്നോട് ഇത്രയും വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് നസ്രിയമാത്രമാണെന്നും ഫഹദ് പറയുന്നു. എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം ഇങ്ങനെയായിരുന്നു പ്രൊപ്പോസല്‍. ഒത്തിരി സത്രീകള്‍ തന്നെ ഫാസിനേറ്റ് ചെയ്യാറുണ്ടെങ്കിലും നസ്രിയയാകും തന്റെ ജീവിതത്തിലേക്ക് വരികയെന്ന് ഉറപ്പിച്ചത് ഈ വ്യത്യസ്തത കൊണ്ടാണ്.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ രീതികളും ഫഹദ് വ്യക്തമാക്കുന്നുണ്ട്. കഥ കേള്‍ക്കുമ്പോള്‍ കണ്ടുമറന്ന ഒരു ഇമേജ് മനസ്സിലെത്തുന്നുണ്ടോയെന്നാണ് ആദ്യം നോക്കുന്നത്. ഇതിലൂടെ തന്നെ സിനിമയുടെ ജഡ്ജ്മെന്റ് ലഭിക്കുമെന്നാണ് ഫഹദ് പറയുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടിയവരാണ്.

അതുകൊണ്ടാണ് ഫഹദിനെ മറന്ന് തന്റെ കഥാപാത്രത്തെ സിനിമ കാണാനെത്തുന്നവര്‍ ഓര്‍ക്കുന്നത്. നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മാത്രമാണുള്ളത്. നിര്‍മ്മാതാവിന് മാന്യമായ ലാഭം കിട്ടിയാല്‍ മതി. അല്ലാതെ നൂറ് കോടി പടം ചെയ്യണമെന്ന ആഗ്രഹമൊന്നും ഇല്ല. ബാഹുബലി പോലുള്ള സിനിമകള്‍ക്കൊന്നും താന്‍ അനുയോജ്യനല്ലെന്ന അഭിപ്രായവും ഫഹദിനുണ്ട്.

ആദ്യ ചിത്രത്തിനു ശേഷമുള്ള ആറ് വര്‍ഷത്തെ ഇടവേളക്കാലവും ഫഹദ് തുറന്നു പറയുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് കിട്ടി എന്‍ജിനീയറിങ്ങ് പഠനത്തിനായാണ് വിദേശത്തേക്ക് പോയത്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് തന്റെ വഴിയല്ലെന്ന് മനസ്സിലാക്കി അത് ഉപേക്ഷിച്ചു. ഇക്കാര്യം വാപ്പയോട് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യാനാണ് പറഞ്ഞത്. തുര്‍ന്ന് മൂന്നര വര്‍ഷം ഫിലോസഫിയാണ് പഠിച്ചത്. അല്ലാതെ വ്യാപകമായി പ്രചരിക്കുന്നതു പോലെ ആക്ടിങ്ങ് പഠിക്കാനൊന്നും പോയിട്ടില്ല. അത്തരം പഠന രീതികളോടുള്ള എതിര്‍പ്പും ഫഹദ് തുറന്ന് പറയുന്നുണ്ട്. ജീവിതത്തെ ചപ്പകുരിശിനു ശേഷവും മുന്‍പും എന്ന രീതിയില്‍ വിഭജിക്കാമെന്നാണ് ഫഹദിന്റെ പക്ഷം. അത്രക്ക് മേല്‍ സ്വാധീനമാണ് സമീര്‍താഹിര്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്.



സംസ്ഥാന പുരസ്‌കാരം നേടിയ വിനായകനെ അഭിനന്ദിക്കാനും ഫഹദ് മറന്നില്ല. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ അഅവതരിപ്പിക്കാന്‍ വിനായകന് കഴിയും. മറ്റൊരു രീതിയില്‍. പക്ഷേ കമ്മട്ടിപാടത്തിലെ ഗംഗയാകാന്‍ പത്ത് ഫഹദ് ഫാസിലിനും കഴിയില്ല. തന്റെ അഭിനയം മോട്ടോര്‍കൊണ്ട് വെള്ളമടിക്കുന്നതു പോലേയും വിനായകന്റേത് മഴപെയ്യും പോലെയുമാണ്. അത്ര നാച്ചുറലാണ് അത്. ഒരു ഇന്റര്‍നാഷണല്‍ ലെവലില്‍ വരെ പോകാന്‍ പറ്റുന്ന ബ്രില്ല്യന്റ് ആക്ടറാണ് വിനായകനെന്നും ഫഹദ് പറയുന്നുണ്ട്.

ഒരു പെണ്ണിന്റ പ്രതികാരം സ്നേഹമാണെന്ന് പറഞ്ഞാണ് ഫഹദ് സംഭാഷണം അവസാനിപ്പിക്കുന്നത്. പെണ്ണ് സ്നേഹിക്കുന്നതു പോലെ ഒരാണിനെ മറ്റൊരാണിന് സ്നേഹിക്കാന്‍ കഴിയില്ല. പെണ്ണിനെ പോലെ സ്നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് ഫഹദ് ഫാസിലിന്റ വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (24 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (30 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (45 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (47 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (50 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends