Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഗൂഢാലോചന തന്നെ പിന്നില്‍ ഇവരാണ്... നടിയെ വിളിച്ചിരുന്നു, ദിലീപിന് ചിലത് പറയാനുണ്ട്

31 MARCH 2017 03:07 PM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായി നടന്‍ ദിലീപ്. തൃശൂരില്‍ തന്റെ പുതിയ സിനിമയായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയ ദിലീപ് വികാരധീനനായാണ് സംസാരിച്ചത്. സംഭവത്തിനു ശേഷം ദിലീപ് ആദ്യമായി പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു ഇത്.

പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരേ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നത്. സത്യം പുറത്തുവരേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണെന്ന് ദിലീപ് പറഞ്ഞു. തന്നെ വളര്‍ത്തി വലുതാക്കിയ പ്രേക്ഷകരോട് മാത്രമാണ് കാര്യങ്ങള്‍ വിശദമാക്കാനുള്ളതെന്നും താരം പറഞ്ഞു.

സംഭവത്തിനു പിന്നില്‍ താനാണെന്നു വരുത്തിതീര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് പത്രമാണ് ഈ ഗൂഢാലോചനയ്ക്കു പിന്നില്‍. ഇതിനെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ ഏറ്റുപിടിച്ച് വാര്‍ത്തകളുണ്ടാക്കുകയായിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കു ചെവി കൊടുക്കാറില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നേരിട്ടു വന്നാണ് ശീലം.

പോലീസിനോടു പോലും അന്വേഷിക്കാതെയാണ് തന്റെ വീട്ടില്‍ മഫ്തിയില്‍ പോലീസെത്തി ചോദ്യം ചെയ്തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രതിച്ഛായ തകര്‍ക്കാനുള്ള ക്വട്ടേഷന്റെ ഭാഗമാണിത്. ഇത്രയും ശത്രുക്കള്‍ തനിക്കുണ്ടെന്ന് അറിയില്ലായിരുന്നു.

തന്റെ പേര് നേരിട്ടു പറയാതെ ആലുവയിലെ ഒരു പ്രമുഖ നടനെയാണ് മഫ്തിയിലെത്തിയ പോലീസ് ചോദ്യം ചെയ്തത് എന്നായിരുന്നു വാര്‍ത്തകള്‍. ആലുവയിലുള്ള ആ നടന്‍ താനാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയാമെന്നും ദിലീപ് പറഞ്ഞു. ഇതിനു ശേഷമാണ് കാര്യങ്ങളെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരേ വാര്‍ത്ത നല്‍കിയവര്‍ പിന്നീട് സത്യമറിഞ്ഞിട്ടും ഇതു തിരുത്തിക്കൊടുക്കാന്‍ തയ്യാറായില്ലെന്ന് ദിലീപ് ആരോപിച്ചു. മാധ്യമവേട്ടയാണ് തനിക്കെതിരേ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളും സഹോദരിയും അമ്മയുമെല്ലാം ഉള്ള താന്‍ കൊച്ചു കുട്ടിയോടു പോലും തെറ്റ് ചെയ്യാത്തയാളാണെന്ന് ദിലീപ് വ്യക്തമാക്കി. ആരോപണങ്ങള്‍ പുറത്തു വന്നതിനു ശേഷം ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലും തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും അതുകൊണ്ടു തന്നെ സത്യം പുറത്തുവരുമെന്നു ഉറപ്പുണ്ടെന്നും ദിലീപ് പറഞ്ഞു. കുറേ നാളുകളായി ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതെന്നും അതുകൊണ്ടു തന്നെ രണ്ടു വാക്ക് പറയണമെന്ന് തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് ദിലീപ് സംസാരിച്ച് തുടങ്ങിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് എനിക്കൊപ്പം ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ച നടിക്കെതിരേ ആക്രമണമുണ്ടായത്. എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു അത്. സംഭവശേഷം താന്‍ അവരെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നതായി ദിലീപ് പറഞ്ഞു.

സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ആരോപങ്ങളെല്ലാം എനിക്കു നേരെയായത്. വെടിക്കെട്ടിന്റെ നടുവില്‍ പെട്ടവന്റെ അവസ്ഥയിലായിരുന്നു ഞാന്‍. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. പിന്നീടാണ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്നും ക്വട്ടേഷനാണെന്നുമൊക്കെ കേട്ടത്. എന്നാല്‍ ആ ക്വട്ടേഷന്‍ തനിക്കെതിരേ ആയിരുന്നുവെന്നു ദിലീപ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (24 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (30 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (45 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (47 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (50 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends