Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ചാനലുകളുടെ മത്സരം താരങ്ങള്‍ കോടികള്‍ കൊയ്യുന്നു

31 MARCH 2017 02:55 PM IST
മലയാളി വാര്‍ത്ത

രണ്ടായിരത്തിന്റെ പകുതിവരെ സിനിമയ്ക്ക് നിര്‍മാതാവിനെ കണ്ടെത്തുക എന്നത് വലിയ പ്രയാസമായിരുന്നു. സൂപ്പര്‍സ്റ്റാറാണെങ്കിലും മാര്‍ക്കറ്റില്ലെങ്കില്‍ വിതരണക്കാര്‍ തിരിഞ്ഞ് നോക്കില്ല, തിയേറ്റര്‍ അഡ്വാന്‍സും കിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ചാനലുകള്‍ തമ്മിലുള്ള മല്‍സരം ആരംഭിച്ചത്. എന്ത് വില കൊടുത്തും ഏത് ചപ്പും ചവറും വാങ്ങാനവര്‍ തയ്യാറായി. അങ്ങനെ സിനിമ തിയേറ്ററില്‍ ഓടിയില്ലെങ്കിലും പ്രശ്‌നമില്ല എന്ന അവസ്ഥയെത്തി. എന്നിലിന്ന് അങ്ങനെയല്ല. തിയേറ്ററില്‍ ഓടുന്ന സിനിമകള്‍ക്ക് മാത്രമേ സാറ്റലൈറ്റ് അവകാശം ലഭിക്കൂ. പക്ഷെ, ഒരു കാര്യത്തില്‍ മാത്രം മാറ്റം വന്നു. താരങ്ങളുടെ ഡേറ്റുണ്ടെങ്കില്‍ നിര്‍മാതാക്കളെ കിട്ടും.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍, കുഞ്ചാക്കോബോബന്‍, ജയസൂര്യ, ബിജുമേനോന്‍ എന്നിവരുടെ ഡേറ്റുണ്ടെങ്കില്‍ നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കും. ഒരുവര്‍ഷം അഞ്ചോ, ആറോ സിനിമകളില്‍ കൂടുതല്‍ ഇവര്‍ക്കൊന്നും അഭിനയിക്കാന്‍ കഴിയില്ല. നിര്‍മാതാക്കളും സംവിധായകരും അഡ്വാന്‍സുമായി ക്യൂ നില്‍ക്കുമ്പോള്‍ ആരെങ്കിലും വേണ്ടെന്ന് പറയുമോ. അഡ്വാന്‍സ് വാങ്ങി കരാറൊപ്പിടും. പടം എന്ന് നടക്കുമെന്ന് ഉറപ്പ് നല്‍കില്ല. ചിലപ്പോ 2020 ആകുമെന്ന് പറയും. എന്നാല്‍ ഇതിനിടെ ഏതെങ്കിലും പടം മാറിയാല്‍ ആ ഗ്യാപ്പില്‍ ചെയ്യാമെന്ന് മോഹിപ്പിക്കുകയും ചെയ്യും. പാവം സംവിധായകരും നിര്‍മാതാക്കളും അതില്‍ വീഴും.

മിനിമം 25 ലക്ഷം മുതല്‍ ഒരു കോടിവരെയാണ് താരങ്ങള്‍ അഡ്വാന്‍സ് വാങ്ങുന്നത്. അഡ്വാന്‍സ് വാങ്ങി രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ കഴിഞ്ഞാണ് പടം നടക്കുന്നത്. ഇക്കാലത്തിനിടെ 20 പടങ്ങളുടെ അഡ്വാന്‍സിന്റെ പലിശ മാത്രം കണക്ക് കൂട്ടിയാല്‍ കോടികളാണ് ഒന്നുമറിയാതെ കീശയിലെത്തുന്നത്. ഇനി ആരെങ്കിലും അഡ്വാന്‍സ് തിരികെ വാങ്ങിയാലോ പലിശ നല്‍കില്ല. മാത്രമല്ല അവര്‍ക്ക് നല്‍കാനിരുന്ന ഡേറ്റ് താരങ്ങളുടെ കൂടെയുള്ള ഉപഗ്രഹങ്ങള്‍ക്ക് നല്‍കിയിട്ട്, അവരെ കൊണ്ട് ഏതെങ്കിലും നിര്‍മാതാവിന് ഡേറ്റ് മറിച്ച് വില്‍ക്കും. ഇതേക്കുറിച്ച് ചോദിക്കാനും പറയാനും നിര്‍മാതാക്കളുടെ സംഘടന തയ്യാറാകുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (24 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (30 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (45 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (47 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (50 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends