Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം.. വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്...രാഹുലിന്റെ പോസ്റ്റ്..


രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...

ജൂഡിനോട് കൊച്ചി മേയര്‍ സൗമിനി ജെയിന്‍; സ്ത്രീകളോട് മാന്യമായി സംസാരിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കും?

07 APRIL 2017 04:20 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരെ നല്‍കിയ പരാതിയില്‍ തന്റെ ഭാഗം വിശദീകരിച്ച് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ജൂഡിന്റെ അറസ്റ്റിലേക്ക് വരെ നയിച്ച പരാതിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മേയര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. അറസ്റ്റില്‍ ചങ്ക് തകര്‍ന്നെന്ന് പറഞ്ഞുള്ള ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുള്ള മറുപടി കൂടിയാണ് സൗമിനി ജെയിന്റെ പോസ്റ്റ്.
സൗമിനി ജെയിന്റെ വിശദീകരണത്തിന്റെ പൂര്‍ണ്ണരൂപം
ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിച്ചു. ജൂഡ് നല്ലൊരു സിനിമ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളെ വേറൊരു രീതിയില്‍ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകര്‍ന്നെഴുതാനുള്ള അദ്ദേഹത്തിന്റെ സംവിധാന മികവ് ആ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കാണാം. എന്നാല്‍ എന്താണ് സത്യം എന്ന് എല്ലാവരും അറിയണം. അസത്യപ്രചരണം കൊണ്ട് ഒരു സത്യത്തെയും ഇല്ലാതാക്കാനാവില്ല.
കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ഫോണ്‍ വിളിച്ച് സുഭാഷ് പാര്‍ക്ക് ചിത്രീകരണത്തിനായി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ സുഭാഷ് പാര്‍ക്ക് ചിത്രീകരണത്തിന് നല്‍കാറുണ്ടായിരുന്നു. പക്ഷെ, പലപ്പോഴും ഷൂട്ട് കഴിയുമ്പോള്‍ ചെടികള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും പാര്‍ക്കിന്റെ സ്വാഭാവികത നഷ്ടമാകുകയും ചെയ്തിട്ടുള്ള അനുഭവത്തിലും പൊതുസ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്ക് സദാസമയവും ലഭ്യമാകണമെന്ന ഉദ്ദേശത്താലും ചിത്രീകരണങ്ങള്‍ക്കായി സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കേണ്ടതില്ല എന്ന് നഗരസഭ കൌണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ വിവരം ഞാന്‍ ജൂഡിനെ അറിയിക്കുകയും ചെയ്തു.
പിന്നീട് ജൂഡ് എത്തുന്നത് ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ശുപാര്‍ശക്കത്തുമായാണ്. അപ്പോഴും വളരെ മാന്യമായി ഞാന്‍ വിവരങ്ങള്‍ പറയുകയും കൌണ്‍സില്‍ തീരുമാനം മറികടന്ന് എനിക്ക് മാത്രമായി തീരുമാനം എടുക്കാന്‍ സാധ്യമല്ല എന്നറിയിക്കുകയും ചെയ്തു. പ്രസ്തുത വിഷയം അപ്പോള്‍ത്തന്നെ ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യുകയും അവരും സമാന നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വിഷയത്തിന്റെ സാമൂഹ്യ പ്രതിബന്ധത കണക്കിലെടുത്ത് ഏറ്റവുമടുത്ത കൌണ്‍സിലില്‍ വിഷയം അവതരിപ്പിക്കാമെന്നും ആവശ്യം അനുഭാവപൂര്‍ണ്ണം പരിഗണിക്കാമെന്നും ഞാന്‍ ഉറപ്പ് നല്‍കി. അല്ലെങ്കില്‍, സുഭാഷ് പാര്‍ക്കൊഴികെ കൊച്ചിയിലെ ഏത് പാര്‍ക്കും പ്രസ്തുത ചിത്രീകരണത്തിനായി ഉടനടി ലഭ്യമാക്കാമെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെങ്കില്‍ സുഭാഷ് പാര്‍ക്ക് അനുവദിക്കാമെന്നും അല്ലെങ്കില്‍ കൌണ്‍സില്‍ തീരുമാനത്തിന് വിധേയമായേ എനിക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും ഞാന്‍ അറിയിച്ചു. ജൂഡ് ഒരു തീയതി തീരുമാനിക്കുകയും അഭിനേതാക്കളുടെ ഡേറ്റ് ലഭ്യമാക്കുകയും ചെയ്തു എന്ന കാരണത്താല്‍ കൌണ്‍സില്‍ തീരുമാനത്തെ മറികടക്കാന്‍ എനിക്കാവില്ലല്ലോ. ഉടന്‍ യാതൊരു പ്രകോപനവുമില്ലാതെ ജൂഡ് ദേഷ്യപ്പെടുകയും ശബ്ദമുയര്‍ത്തി നിങ്ങളുടെയൊന്നും അനുമതി പോലുമില്ലാതെ ഞാന്‍ ഷൂട്ട് ചെയ്യുന്നത് കാണിച്ചു തരാം. ഞാന്‍ ആരാണെന്ന് അറിയില്ല. നിന്നെയൊക്കെ ഞാന്‍ കാണിച്ചു തരാം എന്നൊക്കെ ആക്രോശിച്ചു കൊണ്ട് ഡോര്‍ ശക്തമായി വലിച്ചടച്ച് പോവുകയായിരുന്നു.
ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികള്‍ കടമെടുക്കുന്നു.'' നിങ്ങള്‍ എത്ര മോശം കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും , ഈ നല്ല കാര്യത്തിനു ഹെല്‍പ്പ് ചെയ്യാത്തത് മോശമായിപോയി , ഞാന്‍ ഇതിനെതിരെ പ്രതികരിക്കും ' പ്രിയ ജൂഡ്, കൌണ്‍സില്‍ വിലക്കിയ ഒരു കാര്യം കൌണ്‍സില്‍ തീരുമാനമില്ലാതെ നല്‍കാനാവില്ല എന്ന നിലപാടെടുത്ത ഉടനെ ഞാന്‍ മോശം കാര്യങ്ങള്‍ക്ക് കണ്ണടക്കുന്നയാളാണെന്ന് താങ്കള്‍ പ്രസ്താവിക്കുകയാണോ. സിനിമകളിലും മറ്റും താങ്കള്‍ അത്തരം ആളുകളെ കണ്ടുകാണും. എല്ലാവരും അങ്ങനെയാണ് എന്ന് അതിനെ സാമാന്യവല്‍ക്കരിക്കുത്.
താങ്കളെപ്പറ്റി ഇതിന് മുമ്പും നിരവധി വാര്‍ത്തകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ബഹു. എം.എം മണി മന്ത്രിയായപ്പോള്‍ 'വെറുതെ സ്‌ക്കൂളില്‍ പോയി' എന്നൊരു പോസ്റ്റിട്ട് താങ്കള്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നു. മറ്റൊരു വിഷയത്തില്‍ താങ്കളുടെ പോസ്റ്റിലെ എതിര്‍കമന്റുകള്‍ക്ക് അവരുടെ അച്ഛനെ വരെ ചീത്ത വിളിച്ച സംഭവവും കേട്ടിട്ടുണ്ട്. അതേ നിലവാരത്തില്‍ തന്നെ ജൂഡ് ഇപ്പോഴും സംസാരിക്കുന്നു എന്നത് ദുഖകരമാണ്. വിദ്യാഭ്യാസം കുറവുള്ളവരാകട്ടെ, സ്തീയാകട്ടെ, കുട്ടിയാകട്ടെ, ആരുമാകട്ടെ മനുഷ്യരോട് മാന്യമായി സംസാരിക്കുക എന്നത് പ്രധാനമാണ്.
പ്രിയ ജൂഡ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാലികസംഭവങ്ങളില്‍ ഞാനും ഉത്കണ്ഠാകുലയാണ്. ഷോര്‍ട്ട്ഫിലിമിലൂടെ നമുക്ക് നല്ലൊരു സന്ദേശം നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ആ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ വന്ന ജൂഡ് എല്ലാവരുടേയും മുന്നില്‍ വെച്ച് ഒരു സ്ത്രീയെന്ന നിലയില്‍ വാക്കുകള്‍ കൊണ്ട് എന്നെ അപമാനിതയാക്കി എന്നത് അത്ര നല്ല സന്ദേശമല്ല നല്‍കുക
തീര്‍ച്ചയായും ഞാനൊരു സ്ത്രീയായതിനാലാണ് അന്ന് എല്ലാവരുടേയും മുന്നില്‍ വെച്ച് താങ്കളെന്നോട് കയര്‍ത്തു സംസാരിച്ചതും മോശമായി പെരുമാറിയതും. താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു. മേയര്‍ ആയി പ്രവര്‍ത്തിക്കുന്ന എനിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ മറ്റു സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാസുവിനെ കോടതി വളപ്പിൽ വളഞ്ഞിട്ടടിച്ചു...! പത്മകുമാറിന്റെ തല വെട്ടിയോ അണ്ണാക്കിൽ പൊട്ടിച്ച് ഷാഫി..!  (6 minutes ago)

Rahul-Mamkootathil. രാഹുലിന്റെ പോസ്റ്റ്..  (9 minutes ago)

കഴിഞ്ഞ രണ്ടര വർഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല; വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി  (40 minutes ago)

രാഹുലിന്റെ കാര്യം ചോദിക്കണ്ട പൊട്ടിത്തെറിച്ച് ഷാഫി...! പത്മകുമാറിന്റെ തല വെട്ടിയോ മറു ചോദ്യം,കലിയിളകി ഷാഫി  (1 hour ago)

കള്ളൻ വാസുവിന്റെ കയ്യിൽ വിലങ്ങ്...വിറച്ച് പിണറായി പത്മകുമാറിന്റെ കളി കടകംപള്ളിക്കും വിലങ്ങ് റെഡി  (1 hour ago)

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ സിപിഎം നേതാവ് പി.പി. ദി  (1 hour ago)

ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം; തളര്‍ന്ന് പോകരുത്; രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം പു  (1 hour ago)

ഒരിക്കൽ ഇട്ട് പൊട്ടിച്ച ഒരു ഗുണ്ട് എടുത്ത് വീണ്ടും ഒരിക്കൽ കൂടി എറിയുന്നു; തെരഞ്ഞെടുപ്പ് സമയത്ത് എടുത്ത് പ്രയോഗിക്കുന്ന ഒടുക്കത്തെ ആയുധമായിട്ട് ഒരു പെണ്ണിനെയും അവളുടെ ഗർഭത്തെയും അവരോധിക്കുമ്പോൾ അത്‌ അ  (2 hours ago)

മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ...  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യംസെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു  (2 hours ago)

ബിന്യമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം ....  (3 hours ago)

മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത;  (3 hours ago)

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്.  (3 hours ago)

പതാക ഉയർത്തി പ്രധാനമന്ത്രി..  (3 hours ago)

ക്രെയിനും ലിഫ്റ്റും മോട്ടോർവാഹനങ്ങളുടെ ...  (3 hours ago)

Malayali Vartha Recommends