ബോയ് ഫ്രണ്ടുമായുള്ള ചൂടന്‍ സെല്‍ഫിയുമായി വീണ്ടും ജാന്‍വി കപൂര്‍; വൈറലായി സോഷ്യല്‍ മീഡിയയില്‍

ബോളിവുഡ് താരസുന്ദരി ശ്രീദേവിയും മകളും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്യുന്നുണ്ട്. ബോയ് ഫ്രണ്ടുമൊത്തുള്ള ചൂടന്‍ സെല്‍ഫികള്‍ മുന്‍പ് ജാന്‍വി ഇന്‍സ്റ്റഗ്രാമി ല്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നേ ശ്രീദേവി ജാന്‍വിയെ ഉപദേശിച്ചിരുന്നു. സോഷ്യല്‍ മീഡിയയോട് തന്റെ മക്കള്‍ക്കുള്ള അമിത താല്പര്യവും ഇടയ്ക്കിടയ്ക്ക് ചൂടന്‍ സെല്‍ഫികള്‍ ഇടുന്നതും ശ്രീദേവിക്ക് പലപ്പോഴും ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

കരണ്‍ ജോഹര്‍ സിനിമയിലൂടെ ബോളിവുഡ് ലോകത്തേക്ക് അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് ജാന്‍വി കപൂര്‍. മകളൂടെ സിനിമാ പ്രവേശനവും സ്വപ്നം കണ്ട് അത് യാഥാര്‍ത്ഥയമാക്കാനുള്ള തിരക്കിലാണ് ശ്രീദേവി. തന്റെ മക്കളെ സിനിമാ താരങ്ങളായി മാത്രം ലോകം അറിഞ്ഞാല്‍ മതിയെന്നാണ് ശ്രീദേവി അടുപ്പമുള്ളവരോട് പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗമായാണ് മക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha
























