പ്രമുഖ സീരിയല്‍ താരങ്ങളായ മേഘ്‌നയും ഡിംപിള്‍ റോസും വിവാഹിതരായി

പ്രമുഖ സീരിയല്‍ താരങ്ങളായ മേഘ്‌ന വിൻസെന്റും ഡിംപിള്‍ റോസും ഒരേ വേദിയില്‍ വിവാഹിതരായി. തൃശൂര്‍ സ്വദേശിയായ ഡോണ്‍ ആണ് മേഘ്‌നയുടെ വരന്‍. ഡിംപിളിന്റെ സഹോദരനാണ് ഡോണ്‍. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് ഡിപിംളിന്റെ വരന്‍. മേഘ്‌നയും ഡിംപിളും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. തൃശൂരിലെ പുഴയോരം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെയായിരുന്നു വിവാഹം നടന്നത്.
മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിന്‍സന്റ്. മേഘ്‌നയുടെ അച്ഛന്‍ വിന്‍സന്റ് ദുബായില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറാണ്. മുന്‍കാല മലയാള സിനിമാനടിയും മോഹിനിയാട്ടം നര്‍ത്തകിയുമായ നിമ്മിയാണ് അമ്മ.
https://www.facebook.com/Malayalivartha
























