കല്യാണ വിശേഷങ്ങള്‍ പങ്കുവെച്ച് ഭാവന...

അഞ്ച് മാസം കൂടി കഴിഞ്ഞാല്‍ പ്രതിസന്ധികളില്‍ ഒപ്പം നിന്ന നവീനൊപ്പമുള്ള ജീവിതം തുടങ്ങാമെന്ന സന്തോഷത്തിലാണ് ഭാവനയിപ്പോള്‍. ആഡംബരങ്ങളൊന്നുമില്ലാത്ത വിവാഹമാണ് തന്റെ സ്വപ്നമെന്ന് ഭാവന പറയുന്നു. അച്ഛന്റെ ആഗ്രഹവും അതായിരുന്നു. രജിസ്റ്റര്‍ മാര്യേജ് എന്നതായിരുന്നു അച്ഛന്റെ താലപ്പര്യം. എന്നാല്‍ നവീന്റെ കുടുംബക്കാര്‍ക്ക് ചെറുതാണെങ്കിലും ഒരു ചടങ്ങ് നടത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ട് ഇത്തരത്തിലൊരു ചെറിയ ചടങ്ങിന് തയ്യാറെടുക്കുന്നത്.
ഒക്ടോബറില്‍ തൃശ്ശൂരിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പൊമൊരു ചെറിയ ഒരു ആഘോഷം. ചടങ്ങിന്റെ തീയതി ഇതുവരെ കുറിച്ചിട്ടില്ല. പക്ഷേ ഭാവന ഒരു കാര്യം ഉറപ്പിച്ചു പറയുന്നു കല്യാണ സാരിയിലോ ആഭരണങ്ങളിലോ ഒരു ആഡംബരവും ഉണ്ടാകില്ല. ഒരു മാല തന്നെ ധാരളം. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നും ഭാവന ഉറപ്പ് പറയുന്നുണ്ട്. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിർപ്പ് ഇല്ല.
പൃഥ്വിരാജിനൊപ്പമുള്ള ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി സ്‌കോട്ട്‌ലാന്‍ഡിലാണ് ഭാവന. മടങ്ങി നാട്ടിലെത്തിയ ശേഷം വിവാഹ തീയതി അടക്കമുള്ള മറ്റ് കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം കൂടിയാണ് ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിനു ശേഷമുള്ള സമയം വിവാഹത്തിരക്കിനായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലാണ് താരമിപ്പോള്‍.
ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്. പിന്നീട് നിവിന്റെ അമ്മയുടെ മരണം കാരണവും വിവാഹം നീട്ടിവച്ചു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ നവീന്‍ കൂടി ഒപ്പമെത്തുന്ന സന്തോഷം ആസ്വദിക്കുകയാണ് ഭാവനയിപ്പോള്‍.
https://www.facebook.com/Malayalivartha
























