Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


35 വർഷത്തിനു ശേഷം സഭയ്ക്ക് ഉപാധ്യക്ഷ... കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ


പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും... മത്സരരംഗത്ത് കോൺഗ്രസ് അംഗം ഷാനിമോൾ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മുഹ്സിനും


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌

ആക്രമിക്കപ്പെട്ട ശേഷം നടി ശ്രീതയുടെ വീട്ടിൽ താമസിച്ചതെന്തിന്..?

02 AUGUST 2017 09:33 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറെയൊന്നും ചർച്ച ചെയ്യാത്ത പേരാണ് നടി ശ്രീതയുടേത്. നടി ആക്രമിക്കപ്പെട്ട ശേഷം രമ്യ നമ്പീശന്റെ വീട്ടിൽ നടി തങ്ങിയിരുന്നെന്നാണ് ആദ്യം വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ കേസ് അന്വേഷണം ശക്തമായി തുടരുന്നതിനിടയിലാണ് ശ്രീതയുടെ പേരും ഇതിലേയ്ക്ക് വന്നത്. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമായതിനാൽ ശ്രീതയോട് നടി കൂടുതൽ കാര്യങ്ങൾ പറഞ്ഞതായാണ് പോലീസ് കരുതുന്നത്.

അങ്ങനെയാണ് ശ്രീതയെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യലിനിടെ ദിലീപും ശ്രീതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അന്വേഷണ സംഘം ചോദിച്ചു. എന്നാൽ ദിലീപുമായി യാതൊരു ബന്ധമില്ലെന്നും ആക്രമിക്കപ്പെട്ട നടി തന്റെ ആത്മ സുഹൃത്താണെന്നും പറഞ്ഞു. തന്റെ പ്രിയ കൂട്ടുകാരിയുടെ വേദനയിൽ താനും തകർന്നു പോയെന്ന് നിറകണ്ണുകളോടെ ശ്രീത മൊഴി നൽകി.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് നടി ശ്രീത ശിവദാസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് ശ്രീതയുടെ മൊഴി എടുത്തത്. കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്ന് ശ്രീത വ്യക്തമാക്കി. ദിലീപുമായി വിദേശയാത്ര നടത്തുകയോ ഷോകളില്‍ പങ്കെടുക്കുകയോ സിനിമയില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി മൊഴി നല്‍കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

 

ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടശേഷം ഫോണില്‍ നിരവധി തവണ വിളിച്ചതായും ശ്രീത മൊഴി നല്‍കി. ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്. കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദീഖിനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

 

ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നെന്ന് സിദ്ദീഖ് മൊഴി നല്‍കി. 2013ലെ താരനിശയ്ക്കിടയില്‍ ദിലീപും നടിയും തമ്മില്‍ പ്രശ്‌നമുണ്ടായെന്നും അന്ന് ഇരുവരെയും പിടിച്ചു മാറ്റിയത് താനാണെന്നും സിദ്ദീഖ് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ആരൊക്കെയായിരുന്നു സാക്ഷികളെന്നും പിടിച്ചു മാറ്റാന്‍ ആരൊക്കെയാണ് എത്തിയതെന്നും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഇരുവരും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചും സിദ്ദീഖില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് സിദ്ദീഖിനോട് ചോദിച്ചു. നടി ആക്രമിക്കപ്പെടുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നും അന്വേഷണസംഘം ആരാഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി. അതേസമയം, ആവശ്യമെങ്കില്‍ വീണ്ടും സിദ്ദീഖിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇക്കാര്യം താരത്തോട് പൊലീസ് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ  (12 minutes ago)

  മൂന്നാർ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് വീണു... രക്ഷാപ്രവർത്തനം തുടരുന്നു  (49 minutes ago)

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി...  (1 hour ago)

ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്.... പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുന്നു...  (1 hour ago)

വൃശ്ചികം രാശി ... ഭാഗ്യസ്ഥാനത്ത് പരമോച്ചബലത്തോടെ നിലകൊള്ളുന്ന വ്യാഴത്തിന്റെ നിലയും ജന്മരാശിയിലേക്കുള്ള അമൃതദൃഷ്ടിയും ജീവിതത്തിൽ പുതിയൊരു പ്രകാശം പരത്തും  (2 hours ago)

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം... കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ , കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്  (2 hours ago)

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത  (2 hours ago)

മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണയ്ക്ക് സമൻസ് അയയ്ക്കുന്ന കാര്യത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ തീരുമാനം ഇന്നുണ്ടായേക്കും  (2 hours ago)

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന 98.08 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കി...  (2 hours ago)

അധികഭാരം താങ്ങാനാവാതെ.... വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ എണ്ണക്കമ്പനികൾ 42 രൂപയുടെ വർദ്ധനവ്...  (3 hours ago)

ആദര നിറവിൽ - സർഗ്ഗസ്നേഹം... തിരുഃ ഭാരത് ഭവനെ 10 വർഷങ്ങൾ നയിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധേയ ആദരവ്  (3 hours ago)

നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ ഭാഗമായി നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സാംക്രമിക രോഗങ്ങളുടെയും കാരണം ശുചിത്വമില്ലായ്മയാണ്; കാലഘട്ടത്തിന് അനുസരിച്ച് ആശുപത്രികളിലെയും ശുചീകരണത്തിന് മാറ്റം വരണം; സിസ്റ്റം തകരാറിലെന്ന് പറഞ്ഞിട്ട് കാര്യമില്ല; ആ സിസ്റ്റത്തെ നന്നാക്കുകയാണ് എൻ്റെ  (3 hours ago)

Malayali Vartha Recommends