Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിക്ക് തിരിച്ചടി കൊടുത്ത് ടിവി ചാനലുകള്‍!

07 AUGUST 2017 11:52 AM IST
മലയാളി വാര്‍ത്ത

ചാനലുകള്‍ ദിലീപിനെയും മറ്റ് താരങ്ങളെയും അമ്മയെയും വേട്ടയാടിയെന്ന് ആരോപിച്ച് ചാനലുകളുടെ ഓണാഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരങ്ങള്‍ക്ക് കനത്ത തിരിച്ചടി. തല്‍ക്കാലം ഇനി മുതല്‍ ഓടുന്ന സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രം വാങ്ങിയാല്‍ മതിയെന്ന് ചാനലുകളുടെ കണ്‍സോര്‍ഷ്യം അനൗദ്യോഗിക തീരുമാനം എടുത്തു. താരങ്ങളുടെയും സംഘടനകളുടെയും കടുംപിടുത്തത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം. 

ഇറങ്ങുന്ന 90 ശതമാനം സിനിമകളും പരാജയപ്പെടുന്ന മലയാള സിനിമ ഇന്‍ഡസ്ട്രിയെ പിടിച്ച് നിര്‍ത്തുന്നത് ചാനലുകളാണ്. അവരെ വെല്ലുവിളിക്കാനിറങ്ങിയതോടെ ഇരിക്കുന്നിടം കുഴിക്കുന്ന പരിപാടിയാണ് നടത്തുന്നതെന്ന് ചില സംവിധായകര്‍ ആരോപിക്കുന്നു. 

പല സിനിമകളുടെയും മുടക്ക് മുതല്‍ സിനിമ തിയേറ്ററില്‍ എത്തും മുമ്പ് സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് നിര്‍മാതാക്കള്‍ നേടിയിരുന്നത്. ഇതില്‍ മിക്കവയും തിയേറ്ററില്‍ പരാജയമായിരിക്കും. ആ ഇനത്തില്‍ ചാനലുകള്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. പടം സംപ്രേക്ഷണം ചെയ്യാന്‍ പരസ്യം കിട്ടാത്ത അവസ്ഥയുണ്ട്. എന്നാല്‍ താരങ്ങളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുമായി ചാനലുകള്‍ക്കുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇതുവരെ പരാതികള്‍ ഉയരാതിരുന്നത്. 

താരങ്ങളെ ഉപയോഗിച്ച് പരിപാടികളും ഫിലിം അവാര്‍ഡ് നൈറ്റും മറ്റും ഇവര്‍ നടത്തുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പല താരങ്ങളുടെയും ഒരു വര്‍ഷമിറങ്ങുന്ന ഭൂരിപക്ഷം സിനിമകളും തിയേറ്ററില്‍ പരാജയമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സൂപ്പര്‍ഹിറ്റോ, ഹിറ്റോ ആയിരിക്കും താരങ്ങള്‍ക്ക് ലഭിക്കുക.

എന്നിട്ടും ഇവരുടെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ചാനലുകള്‍ വാങ്ങിയിരുന്നു. പല നിര്‍മാതാക്കളും താരങ്ങളും പരാജയത്തിന്റെ പടുകുഴിയില്‍ വീഴാത്തത് ചാനലുകള്‍ ഉള്ളത് കൊണ്ടാണ്. അങ്ങനെയുള്ള ചാനലുകളോട് മോശമായ സമീപനം താരങ്ങള്‍ സ്വീകരിക്കരുതായിരുന്നു എന്നാണ് ചില നിര്‍മാതാക്കളും ആരോപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (2 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (2 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends