4 ലിപ്പ് ലോക്ക് ചുംബനവുമായി ലിജോ മോളും അസ്‌കര്‍ അലിയും. വൈറലായി ഹണീ ബീ മൂന്നാം ഭാഗം..

തകര്‍പ്പന്‍ രംഗങ്ങളുമായി ഹണിബീ മൂന്നാം ഭാഗം. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലിജോമോള്‍ ജോസ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായികയായെത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് ഇപ്പോഴം ലിജോമോള്‍ സോണിയ തന്നെയാണ്.
സോണിയ നായികയായെത്തുന്ന ഹണീബി 2.5 എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'കനവാണോ…' എന്ന് തുടങ്ങുന്ന ഗാനരംഗത്ത് നാലിലധികം ചുംബന രംഗങ്ങളാണ് ഉള്ളത്. എല്ലാം ലിപ് ടു ലിപ് ആണെങ്കിലും ഒന്നും സെക്‌സി അല്ല എന്ന് പ്രത്യേകം പറയട്ടെ.
ഷൈജു അന്തിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് ദീപക് ദേവാണ്. മനോഹരമായ ഒരു ഫീലോടെ അതിമനോഹരമായ ഫ്രെയിമാണ് ഗാനരംഗത്ത് ഓരോന്നും. ആന്റണി മിഷേലും ബിലു ടോം മാത്യവും ചേര്‍ന്നാണ് ഛായാഗ്രണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ലാല്‍ ക്രിയേഷനാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
ഹണീബി 2.5 ന് പുറമെ മമ്മൂട്ടി നായകനായി, നിര്‍മിയ്ക്കുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ശ്യം ദത്ത് ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ലിജോമോള്‍ അവതരിപ്പിയ്ക്കുന്നു.നല്ല കുറേ അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നുണ്ട് എന്നാണ് ലിജോമോള്‍ പറയുന്നത്.
https://www.facebook.com/Malayalivartha