Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ വിവാഹം തകർന്നതിന് കാരണക്കാരി ഞാൻ അല്ല; ബോബിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറന്ന് ശ്വേത മേനോന്‍

10 AUGUST 2017 10:10 AM IST
മലയാളി വാര്‍ത്ത

അനശ്വരം എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. ആദ്യ കാലത്ത് മികച്ച സിനിമകളുടെ ഭാഗമായ ശ്വേത പിന്നീട് മുംബൈയ്ക്ക് വണ്ടികയറി. പിന്നീട് മോഡലിംഗില്‍ എത്തപ്പെട്ട ശ്വേത കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് ഏവരെയും ഞെട്ടിച്ചു. ഇതിനിടെ ബാല്യകാല സുഹൃത്തും കാമുകനുമായ ബോബി ഭോസ്ലയെ വിവാഹം കഴിച്ചെങ്കിലും അത് അധികകാലം നീണ്ടില്ല. ആദ്യ വിവാഹം തകരാനുള്ള കാരണങ്ങളെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ

ബോബിയുടെ വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മയാണ് വിവാഹമോചനത്തിന് വഴിതെളിച്ചതെന്ന് ശ്വേത പറയുന്നു. പ്രണയത്തകര്‍ച്ചയില്‍ ആശ്വാസവുമായി വന്ന ബോബിയുമായി ശ്വേത സൗഹൃദത്തിലാകുകയും വളരെ പെട്ടന്ന് ഇയാളുമായി പ്രണയത്തിലാവുകയും ചെയ്തു. അങ്ങനെയാണ് ബോബിയുമായി ശ്വേതയുടെ വിവാഹം നടക്കുന്നത്. ബോബി ഭോസ്‌ലെയും ശ്വേതയും നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ആ ബന്ധം പിന്നീട് വിവാഹത്തില്‍ ചെന്നെത്തി. പക്ഷേ നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട ശ്വേതമേനോന്റെ ജീവിതം ഒരു കടുത്ത ഇരുട്ടിലേക്കാണ് ചെന്നുപെട്ടത്.

ഗ്വളിയോര്‍ സിന്ധ്യ കുടുംബത്തില്‍ നിന്നുള്ള ഒരാളായിരുന്നു ബോബി ഭോസ്‌ലെ. തികച്ചും യാഥാസ്ഥിക കുടുംബക്കാര്‍. മുഖം ദുപ്പട്ടകൊണ്ട് മറച്ചു മാത്രമേ നടക്കാന്‍ പാടുള്ളു. അങ്ങനെയല്ലാതെ ആര്‍ക്ക് മുമ്പിലും വരാന്‍ പാടില്ലായിരുന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ടു വണങ്ങണം. ഇങ്ങനെയൊക്കെയുള്ള അനാചാരങ്ങള്‍ ശ്വേതയെ തളര്‍ത്തി. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയില്‍ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ശ്വേതയെ നിയന്ത്രിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കളായിരുന്നു.

ഇവയ്‌ക്കെല്ലാം പുറമെ തന്റെ ബാങ്ക് ബാലന്‍സ് മുഴുവന്‍ ബോബിയുടെ കുടുംബം പിന്‍വലിപ്പിച്ചെന്നും ശ്വേത പറഞ്ഞു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് താന്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (2 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (2 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (2 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (2 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (2 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (3 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (3 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (3 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (3 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (3 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (4 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (4 hours ago)

Malayali Vartha Recommends