ശരീരം കാണിച്ചതാണോ പ്രതിഫലം നല്‍കാത്തതാണോ യഥാര്‍ത്ഥ പ്രശ്‌നം; കേസ് ഒത്തുതീര്‍ന്നതെങ്ങനെ

വാര്‍ത്ത കേട്ടവരെയും പൊതുജനത്തെയും വിഢികളാക്കുന്ന ഇത്തരം നടിമാര്‍ക്കെതിരെ പോലീസ് കേസെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് സോഷ്യല്‍ മീഡിയ. പരാതിയില്ലെന്ന് നടി ജീന്‍പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. ഇപ്പോള്‍ എങ്ങനാണ് പരാതികളെല്ലാം അവസാനിച്ചതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. അതോ ഇത് പൈസക്കായി നടത്തുന്ന ബ്ലൂ ബ്ലാക്ക് മെയിലിംഗ് തന്ത്രമോ.
അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേര്‍ക്കെതിരേ പൊലീസ് എടുത്ത കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസില്‍ തനിക്ക് പരാതിയില്ലെന്ന് നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് വഴിതെളിഞ്ഞത്. കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി വരുന്ന 16ലേക്ക് മാറ്റിവച്ചു.
കേസില്‍ അകത്താകുമെന്നായപ്പോള്‍ നടി ചോദിച്ച കാശ് നല്‍കാന്‍ ജീനിന്റെ അച്ഛന്‍ ലാല്‍ തയ്യാറായെന്നാണ് അണിയറ സംസാരം. ഒരായുസ്സില്‍ കിട്ടാത്ത പ്രതിഫലം ഒറ്റയടിക്കാണ് നടി അടിച്ചെടുത്തത്. ഇതോടെ എല്ലാം ശുഭം.
നേരത്തേ ജീന്‍പോളിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എറണാകുളം എസിജെഎം കോടതിയില്‍ ജീന്‍പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. 'ഹണി ബീ2' എന്ന ചിത്രത്തിലെ അഭിനയത്തിന് തനിയ്ക്ക് പ്രതിഫലം നല്‍കിയില്ലെന്നും അതാവശ്യപ്പെട്ട് കൊച്ചി റമദ ഹോട്ടലില്‍ എത്തിയപ്പോള്‍ അശ്ലീലസംഭാഷണം നടത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി പൊലീസിന് മൊഴിയും നല്‍കിയിരുന്നു. നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്നും ആയതിനാല്‍ ജീന്‍ പോളിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരെക്കൂടാതെ അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha