Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ സിനിമ നിവിനെ സൂപ്പര്‍ സ്റ്റാറാക്കും; കായംകുളം കൊച്ചുണ്ണിയെ മലയാളിക്കറിയില്ല: ഇത് തികച്ചും ഹിസ്‌റ്റോറിക് മൂവി

13 AUGUST 2017 03:40 PM IST
മലയാളി വാര്‍ത്ത

റോഷന്‍ വ്യത്യസ്ത പ്രമേയവുമായി വീണ്ടും എത്തുന്നു. ആദ്യ സിനിമയായ ഉദയനാണ് താരത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. വമ്പന്‍ ഹിറ്റായ ഉദയനാണ് താരത്തിനു ശേഷം റോഷന്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. നോട്ട് ബുക്കും മുംബൈ പൊലീസും മഞ്ജു വാര്യരെ തിരികെയെത്തിച്ച ഹൗ ഓള്‍ഡ് ആര്‍ യുവുമെല്ലാം മലയാളക്കര ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഇപ്പോള്‍ ഹിസ്‌റ്റോറിക് മൂവി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ സംവിധായകന്‍. നിവിന്‍ പോളിക്കൊപ്പം കായംകുളം കൊച്ചുണ്ണിയെ അവിസ്മരണീയമാക്കാനുള്ള പണിപ്പുരയിലാണ് റോഷന്‍. മലയാളികള്‍ ഹൃദയത്തിലേറ്റിയ കൊച്ചുണ്ണിയെന്ന കള്ളന്റെ കഥ റോഷന്‍ പറയുമ്പോള്‍ അത് ചരിത്രമാകുമെന്നുറപ്പാണ്.ചിത്രത്തിന്റെ വിശേഷങ്ങളും സ്വപ്‌നങ്ങളും പങ്കുവെച്ച് റോഷന്‍ രംഗത്തെത്തുകയും ചെയ്തു. അതിനിടയിലാണ് മലയാളി ഇന്നോളം അറിഞ്ഞിട്ടില്ലാത്ത കായംകുളം കൊച്ചുണ്ണിയെ സംബന്ധിച്ച ഒരു വലിയ രഹസ്യം ചിത്രത്തിലൂടെ പുറത്തു വിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞ റോഷന്‍ ഉദയനാണ് താരം മുതല്‍ സ്‌ക്കൂള്‍ ബസ്സ് വരെയുള്ള സിനിമകളില്‍ പുതുമ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിശദമാക്കി.കായംകുളം കൊച്ചുണ്ണിയുടെ കഥയില്‍ പ്രണയം, വഞ്ചന, ത്രില്ലര്‍ തുടങ്ങി പ്രേക്ഷകര്‍ കാത്തിരിക്കുന്ന എല്ലാമുണ്ടാകുമെന്ന് അദ്ദേഹം വിവരിച്ചു.കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറഞ്ഞിട്ടുള്ള കായംകുളം കൊച്ചുണ്ണിയുടെ കഥ തന്നെയാണ് പറയുന്നത്. പക്ഷേ അതില്‍ പറയാത്ത നിരവധി കാര്യങ്ങള്‍ കൂടി ചിത്രത്തിലുണ്ടാകും.
കൊച്ചുണ്ണിയെ പറ്റിയുള്ള ചരിത്രവസ്തുതകള്‍ പഠിക്കാനായി ഒരു റിസേര്‍ച്ച് ടീമിനെ തന്നെ നിയോഗിച്ചിരുന്നെന്നും ഒരു സിനിമാ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ വ്യക്തമാക്കി. അതിലൂടെ കായംകുളം കൊച്ചുണ്ണിയുടെ സമ്പൂര്‍ണ്ണമായ ജീവിതം എഴുതി പൂര്‍ത്തിയാക്കാനായിട്ടുണ്ട്. അതില്‍ ഒരു ദേശത്തിന്റെ കഥയുണ്ട്. അന്നത്തെ ആളുകളുടെ വസ്ത്രധാരണ രീതികളും ജീവിതവുമുണ്ട്. മലയാളക്കര ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരു വലിയ രഹസ്യവും ആ തിരക്കഥയ്ക്കുള്ളിലുണ്ട്.
ആ രഹസ്യം ചിത്രത്തിലൂടെ പ്രേക്ഷകര്‍ അറിയുമെന്നും സംവിധായകന്‍ പറഞ്ഞു. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. അമലാപോള്‍, സണ്ണിവെയിന്‍, ശരത്കുമാര്‍, പുതുമുഖം പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത ക്യാമറാമാന്‍ ബിനോദ് പ്രദാന്‍ ആണ് കായംകുളം കൊച്ചുണ്ണിക്ക്‌വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (58 minutes ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends