Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ അവാര്‍ഡ് ജേതാവ്, സലിം കുമാര്‍ ഷക്കീലയുടെ കിന്നാരത്തുമ്പികളിലും അഭിനയിച്ചിട്ടുണ്ട്

15 AUGUST 2017 04:48 PM IST
മലയാളി വാര്‍ത്ത

സലിം കുമാര്‍, ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയ നടന്‍. എന്നാല്‍ ആദ്യ കാലങ്ങള്‍ സലിം കുമാര്‍ എന്ന മിമിക്രി നടന്റേതും അത്ര മെച്ചമൊന്നും ആയിരുന്നില്ല. ഓടി നടന്ന് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന സലിം കുമാറിന് ഓര്‍ത്തെടുക്കാന്‍ ചില നല്ല തമാശകളുമുണ്ട്.
മലയാളക്കരയെ കോരിത്തരിപ്പിച്ച കിന്നാരത്തുമ്പികള്‍ സിനിമ പുറത്തിറങ്ങിയ കാലം. സിനിമ നന്നായി ഓടി. ഈ സമയത്ത് തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ ഷൂട്ടിങ് തമിഴ്‌നാട്ടിലെ പഴനിയില്‍ നടക്കുന്നു. ഷൂട്ടിങ്ങിനിടെ താമസിക്കുന്ന സ്ഥലത്തുനിന്നും സലിംകുമാര്‍ രാവിലെ ചായ കുടിക്കാനായി ഒരു തട്ടുകടയിലേക്കു പോകും. ആദ്യദിവസം ചായ കുടിച്ചുകൊണ്ടിരിക്കെ, സമീപത്തുനിന്ന് ഒരാള്‍ മറ്റൊരാളെ കൂട്ടിക്കൊണ്ടു വന്ന് സലിംകുമാറിനെ ചൂണ്ടിക്കാട്ടി എന്തോ സ്വകാര്യം പറയുന്നു. ആളു മാറിയതായിരിക്കുമെന്ന് സലിംകുമാര്‍ കരുതി. പിന്നീട് ചായയും കുടിച്ചു മടങ്ങി.
രണ്ടാംദിവസം സംഭവം ആവര്‍ത്തിച്ചു. ചായ കുടിച്ചുകൊണ്ടിരിക്കെ കുറച്ചു കൂടുതല്‍ ആളുകള്‍ വന്നു. അവരുടെ നോട്ടമൊക്കെ കണ്ട് ശരിക്കും പേടിച്ചുപോയി. ഒടുവില്‍ അടുത്തേക്കു വന്നയാള്‍ കൈയുയര്‍ത്തി വിരല്‍ ചൂണ്ടി ചോദിച്ചു

:
'സര്‍, നീങ്കള്‍ നടികറാ?' സലിംകുമാര്‍ ആകെ അന്തിച്ചുപോയി. കാരണം, കേരളത്തില്‍ത്തന്നെ തിരിച്ചറിയപ്പെട്ടുതുടങ്ങിയിട്ടേ ഉള്ളൂ. അപ്പോപ്പിന്നെ തമിഴ്‌നാട്ടിലെ കാര്യം പറയേണ്ടല്ലോ. എന്നിട്ടും ഇവരെങ്ങനെ തന്നെ തിരിച്ചറിഞ്ഞു.
അയാള്‍ തുടര്‍ന്നു പറഞ്ഞു: 'സര്‍, നീങ്കളുടെ പടം ഇവിടെ കളിക്കറ്ത്, അരങ്ങേറ്റക്കാതല്‍, ഗംഭീര അഭിനയം.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അയ്യോ, നിങ്ങള്‍ക്ക് ആളു മാറിയതാകും. ഞാന്‍ തമിഴ്പടത്തിലൊന്നും നടിച്ചിട്ടില്ലല്ലോ.' 'ഉവ്വ് സര്‍, നീങ്കള്‍തന്നെ, അത് മലയാളത്തില്‍ കിന്നാരത്തുമ്പികള്‍.' അതു കേട്ടപ്പോഴാണ് സലിംകുമാറിനു കാര്യം പിടികിട്ടിയത്. ആ നിമിഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സലിംകുമാറിനിപ്പോഴും അദ്ഭുതമാണ്.
'കിന്നാരത്തുമ്പികളെക്കുറിച്ച് ആളുകള്‍ പല രീതിയില്‍ വിമര്‍ശിക്കാറുണ്ടെങ്കിലും എന്റെ അനുഭവം മറിച്ചാണ്. അക്കാലത്ത് മറ്റൊരു സിനിമയില്‍നിന്നും കിട്ടാത്ത പരിഗണന എനിക്ക് ആ സിനിമയിലൂടെ കിട്ടി.
ആദ്യം ഒരു മികച്ച സൃഷ്ടിയുണ്ടാക്കാനായി ഇറങ്ങിത്തിരിച്ച ഒരു സംഘം ചെറുപ്പക്കാര്‍ ചില പ്രശ്‌നങ്ങളില്‍ കുടുങ്ങിയതോടെ ഈ മട്ടിലേക്ക് സിനിമ മാറുകയായിരുന്നു. എന്തായാലും എന്റെ വേഷത്തിന് ആരോപിക്കപ്പെട്ട കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നോടു സ്‌നേഹം കൂടാന്‍ വന്ന പലരും രണ്ടും മൂന്നും അതിലധികവും തവണ ആ പടം കണ്ടവരായിരുന്നു. സിനിമ കണ്ടവര്‍ക്ക്, സിനിമയിലെ എന്റെ വേഷം നല്ലതായതുകൊണ്ടുതന്നെ എന്നോട് ഒരു അനിഷ്ടവും തോന്നിയതുമില്ല.'
തെങ്കാശിപ്പട്ടണത്തിന്റെ ചിത്രീകരണകാലത്ത് കൂടെയുണ്ടായിരുന്ന മുതിര്‍ന്ന താരങ്ങള്‍ക്കുപോലും കിട്ടാത്ത പരിഗണനയാണ് തമിഴ്‌നാട്ടില്‍ സലിംകുമാറിനു കിട്ടിയത്. ഒരു ദിവസം സുരേഷ്‌ഗോപി, ലാല്‍ തുടങ്ങി തെങ്കാശിപ്പട്ടണത്തിലെ പ്രമുഖരുമായി ഹോട്ടലില്‍ പോയപ്പോള്‍ കൂടെയുള്ള സലിംകുമാറിനെ കണ്ട് കുറെ ആളുകള്‍ കൂടി. സുരേഷ്‌ഗോപിയുടെ അടുത്തൊന്നും ഒരാളുമില്ല. സലിംകുമാറിനോടുള്ള സ്‌നേഹപ്രകടനമൊക്കെ കണ്ട് കൂടെയുണ്ടായിരുന്നവരാകെ സംഗതിയെന്തെന്നറിയാതെ അതിശയിച്ചുപോയി.
ഇതെല്ലാം കണ്ട് ലാല്‍ ചോദിച്ചു: 'സലിമേ, നിനക്കെങ്ങനെ ഇവിടെ ഇത്ര ആരാധകരുണ്ടായി?' ആദ്യമാദ്യമൊക്കെ സലിംകുമാര്‍ ഗമ വിട്ടൊന്നും പറഞ്ഞില്ല. ഒടുവില്‍ നിര്‍ബന്ധം കൂടിയപ്പോള്‍ സത്യം വെളിപ്പെടുത്തേണ്ടിവന്നു.
'കിന്നാരത്തുമ്പികളുടെ തമിഴ് ഡബ്ബിങ് വേര്‍ഷന്‍ ഇവിടെ വന്‍ ഹിറ്റാണ്. ഞാനതില്‍ ഒരു വേഷം ചെയ്തിട്ടുണ്ട് എന്ന്.' കാര്യം പറഞ്ഞപ്പോ എല്ലാവരും കൂട്ടച്ചിരിയായിരുന്നു. കിന്നാരത്തുമ്പികളാണ് എന്നതൊക്കെ വിട്ട് സുരേഷ്‌ഗോപിയും ലാലും സലിംകുമാറിന്റെ ജനപ്രീതി കണ്ട് ഒടുവില്‍ അഭിനന്ദിക്കുകതന്നെ ചെയ്തു.
(ഒരു ലുക്കില്ലാന്നെ ഉള്ളൂ ഭയങ്കര ബുദ്ധിയാ എന്ന സലിം കുമാറിന്റെ പുസ്തകത്തില്‍ നിന്ന്)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (59 minutes ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends