Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

'ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ട്' – മെഗാസ്റ്റാര്‍ മമ്മുട്ടി

16 AUGUST 2017 03:36 PM IST
മലയാളി വാര്‍ത്ത

വാപ്പയെ വിഷമിപ്പിച്ച മകന്‍ എന്നാല്‍ പിന്നീട് സന്തോഷിപ്പിച്ചു. ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടുമാണെന്ന് മെഗാ സ്റ്റാര്‍ നടന്‍ മമ്മൂട്ടി .എന്നെ ഡോക്ടര്‍ ആക്കണം എന്ന് അതിയായി ആഗ്രഹിച്ച എന്റെ പിതാവിനെ ആണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് എന്ന് പറഞ്ഞാണ് മമ്മുട്ടി പ്രസംഗം ആരംഭിച്ചത്. എനിക്ക് അങ്ങനെ വല്യ ആഗ്രഹം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ പഠിച്ചില്ല.
ഡോക്ടര്‍ ആക്കാന്‍ വാപ്പ എന്നെ സെക്കന്‍ഡ് ഗ്രൂപ്പ് എടുത്ത് തേവര കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു. എന്നെ പഠിപ്പിച്ച തോമസ് മാഷ് ഈ സദസ്സില്‍ ഉണ്ട്. മലയാളം ഒഴിച്ചുള്ള എല്ലാ വിഷയവും ഇഗഌഷില്‍ ആയിരുന്നു അന്ന് പഠിപ്പിച്ചിരുന്നത്. പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടും എന്നെ ഡോക്ടറാക്കണം എന്ന വാപ്പാടെ മോഹം സാധിപ്പിച്ചു കൊടുക്കാനായില്ല വികാര നിര്‍ഭരമായ മമ്മുട്ടിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങില്‍ ആയിരുന്നു മമ്മുട്ടി ഇങ്ങനെ പറഞ്ഞത്.
അന്‍പത് ശതമാനം മാത്രം മാര്‍ക്ക് വാങ്ങി പാസ്സായ എനിക്ക് ഇഗഌഷ് കേട്ടാല്‍ മനസ്സിലാവാനോ പറയാനോ പഠിക്കാനോ ഉള്ള പരിജ്ഞാനം ഉണ്ടായിരുന്നില്ല. പിതാവിനെ നിരാശപ്പെടുത്തി കൊണ്ട് ആ കൊല്ലം ഞാന്‍ പ്രീഡിഗ്രിക്ക് മാന്യമായി തോറ്റു. പിന്നെ ഒരിക്കലും എനിക്ക് ഡോക്ടര്‍ ആവാന്‍ ഒരു അവസരം ഉണ്ടാവും എന്ന് കരുതിയില്ല. പക്ഷെ അഭിമാനത്തോടെ സന്തോഷത്തോടെ പറയാന്‍ പറ്റും. ഇപ്പൊ ഞാന്‍ രണ്ടു ഡോക്ടര്‍ ആണ്. കേരള യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും എന്നെ ഡോക്ടര്‍ ആയി അംഗീകരിച്ചു. പക്ഷെ ചികിത്സിക്കാനുള്ള ഡോക്ടര്‍ അല്ല അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്റെ മേഖലയില്‍ എന്നെ ശ്ലാഘിച്ചു കൊണ്ട് പുരസ്‌കാരം പോലെ ഒരു ഹോണററി ഡോക്ടറേറ്റ്. വളരെ സന്തോഷം ഉണ്ട് കറുത്ത ഗൗണ്‍ ഒകെ ഇട്ട് ഉഷാര്‍ ആയി യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ ഇരിക്കുന്നത് കാണുമ്പോള്‍. ഞാനും കറുത്ത ഗൗണ്‍ ഒക്കെ ഇട്ടിട്ടുണ്ട് ഡോക്ടര്‍ മാരുടേതല്ല വക്കീലിന്റെ മമ്മുട്ടിയുടെ പ്രസംഗം തുടര്‍ന്നു. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ സദസ്സില്‍ ആയിരുന്നു മമ്മുട്ടിയുടെ മനോഹരമായ പ്രസംഗം. വളരെ പ്രസക്തവും പ്രൗഢവുമായ പ്രസംഗം എന്നാണു സദസ്സ് മുഴുവന്‍ സാക്ഷ്യപ്പെടുത്തുന്നത്.
അദ്ദേഹം തുടര്‍ന്നു , 'ആദ്യം നല്ല മനുഷ്യര്‍ ആകുക, അതിനു ശേഷം നല്ല ഡോക്ടര്‍ ആവാം, നല്ല മനുഷ്യനെ നല്ല ഡോക്ടറാവാന്‍ സാധിക്കൂ. മമ്മുട്ടിയുടെ പ്രസംഗം ഹര്‍ഷാരവത്തോടെ ആണ് സദസ്സ് ഏറ്റെടുത്തത്. സേവനം ജോലിയല്ല ഒരു വികാരം ആണ് മമ്മുട്ടി ഓര്‍മ്മിപ്പിച്ചു. നമ്മള്‍ പഠിച്ചത് ആണ് നമ്മള്‍ പ്രയോഗിക്കുന്നത്. എനിക്ക് രോഗത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്, അതിന്റെ ചികിത്സാ രീതികളും പ്രതിവിധികളും പരിഹാരങ്ങളും അറിയാത്തത് കൊണ്ടാണ് ഇതിനെ പറ്റി അറിയുന്ന നിങ്ങളുടെ അടുത്തേക്ക് വരുന്നത്. അപ്പോള്‍ എന്നെ സമാധാനിപ്പിക്കുക, ആശ്വസിപ്പിക്കുക, ചികിത്സിക്കുക. അതിലുപരി മനുഷ്യനെ സ്‌നേഹിക്കുമ്പോഴും തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ഈ പഠനം നമുക്ക് പ്രയോജനപ്പെടുക.
രോഗങ്ങള്‍ക്കാണ് ചികിത്സിക്കേണ്ടത്. രോഗങ്ങള്‍ ഉണ്ടായാല്‍ മാത്രമാവണം ചികിത്സ. രോഗങ്ങള്‍ വരാതിരിക്കാനുള്ള ചികിത്സയെ പറ്റിയും നമ്മള്‍ അറിയണം. എന്റെ ആഗ്രഹം രോഗങ്ങള്‍ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള ചികിതാ നമ്മുടെ സമൂഹത്തില്‍ വേണം എന്നാണ് പാവപ്പെട്ടവനും പണക്കാരനും രണ്ടു ചികിത്സ കൊടുക്കരുത്. പാവപ്പെട്ടവന് പ്രത്യേക രോഗം, പണക്കാരന് പ്രത്യേക രോഗം എന്നിങ്ങനെയുള്ള തരം തിരിവുകള്‍ പാടില്ല. പണക്കാരന് കൂടുതല്‍ ചികില്‍സ, പാവപ്പെട്ടവന് കുറഞ്ഞ ചികിത്സ കൊടുക്കുക എന്നൊന്ന് ഉണ്ടാവരുത്. രോഗി എന്ന കാഴ്ചപ്പാട് മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ എന്നും മമ്മുട്ടി അഭിപ്രായപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍; ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായി  (6 hours ago)

താന്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും അവരുടെ മുഖ്യസേവകനാണെന്നും വിജയ്  (6 hours ago)

ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് എത്തിയ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു  (8 hours ago)

ടൈറ്റാൻസ്; ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു!!!  (12 hours ago)

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (16 hours ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (16 hours ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (16 hours ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (16 hours ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (17 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (18 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (18 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (18 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (19 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (19 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (19 hours ago)

Malayali Vartha Recommends