Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

 ബന്ധനം ബന്ധനം തന്നെ പാരില്‍....മോഹന്‍ലാല്‍ സ്വര്‍ണ്ണക്കൂട്ടില്‍ അടച്ചിട്ടിരിക്കുന്ന കിളിയാണെന്ന് സംവിധായകന്‍ തമ്പി കണ്ണന്താനം

16 AUGUST 2017 04:07 PM IST
മലയാളി വാര്‍ത്ത

പണ്ട് എന്നെക്കണ്ടാല്‍ ഇരിക്കാത്ത ലാലിനെ കാണാന്‍ ഇന്ന് രണ്ടുവട്ടം ചെന്നാലും നടപ്പില്ല. ആരെല്ലാമോ അതിന് തടയിടുന്നു. ലാല്‍ ഇത് അറിയുന്നുണ്ടോ. മലയാളികളുടെ അഭിമാന താരമായ മോഹന്‍ലാലിനെ നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹത്തിനെ സ്വര്‍ണ്ണക്കൂട്ടില്‍ അടച്ചിട്ടിരിക്കുകയാണെന്നും സംവിധായകന്‍ തമ്പി കണ്ണന്താനം. പഴയകാല മോഹന്‍ലാലിനെ അദ്ദേഹത്തിനു തന്നെ നഷ്ടപ്പെട്ടുവെന്നാണ് തമ്പി കണ്ണന്താനം ആരോപിക്കുന്നത്.
ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെട്ട മോഹന്‍ലാലിനെ മാത്രമേ കാണാന്‍ കഴിയൂ എന്നും അദ്ദേഹം പറയുന്നു. രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍താര പദവിയിലെത്തിച്ച സംവിധായകനാണ് തമ്പി കണ്ണന്താനം. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തമ്പി കണ്ണന്താനം സൂപ്പര്‍ താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
' മോഹന്‍ലാല്‍ ഇന്ന് കടന്നു പോകുന്ന വഴികള്‍ എന്നില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്. ഒരു നടനില്‍ നിന്നു പോലും അദ്ദേഹം അകന്നു പോകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ലാല്‍ കച്ചടവല്ക്കരിക്കപ്പെട്ടോ എന്നു ഞാന്‍ സംശയിക്കുന്നു' എന്നെപ്പോലെ സീനിയേഴ്‌സായ പല സംവിധായകര്‍ക്കും അദ്ദേഹത്തെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു പ്രത്യേക സംരക്ഷണ വലയത്തിനുള്ളിലാണ് അദ്ദേഹം. അത് ബ്രേക്ക് ചെയ്യാന്‍ കടമ്പകള്‍ ഏറെയാണ്. അതുകൊണ്ട് പലരും മടുത്ത് മടങ്ങുകയാണ്. 'ലാലിനെ എന്തിനാണ് ഇങ്ങനെ സ്വര്‍ണക്കൂട്ടില്‍ അടച്ചിട്ടിരിക്കുന്നത്?' തമ്പി ചോദിക്കുന്നു.
'കുറച്ച് നാളുകള്‍ക്ക് മുമ്പ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് ലാലിനെ കണ്ടപ്പോള്‍ ഞാന്‍ മുമ്പു പറഞ്ഞ ഒരു കഥയെക്കുറിച്ച് ആലോചിച്ച് വയ്ക്കണമെന്ന് പറഞ്ഞു. അതിന് ലാല്‍ തന്ന മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. ഞാന്‍ ഇവിടുന്ന് പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എന്റെ മനസ്സില്‍ സിനിമയേ ഉണ്ടാവുകയില്ല. ലാല്‍ എത്ര മാത്രം മാറിയെന്ന് ഞാന്‍ ആലോചിച്ചു. ലാലിന് സിനിമയെ മറക്കാന്‍ കഴിയുമോ? ഇപ്പോള്‍ കാണുന്ന ലാലിനെ എനിക്ക് പരിചയമില്ല. ആ പഴയ ലാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഒരു വെള്ളിവര മാത്രമേയുള്ളൂ.'
ലാലിനെ ഞാന്‍ വിളിച്ചു ചോദിച്ചിട്ടായിരുന്നില്ല പോയി കണ്ടിരുന്നത്. മുമ്പ് മദ്രാസില്‍ ചെന്ന് നേരേ പോയി കാണുകയാണ്. ഇന്നാണെങ്കില്‍ ലാല്‍ ഉള്ളിടത്ത് ചെന്നാല്‍ കാണാന്‍ കഴിയാതെ തിരിച്ചു വരേണ്ട അവസ്ഥയാണ്. അത് വേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അതിനു വേണ്ടി കാത്തു നില്‍ ക്കാറില്ല. തമ്പി വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (10 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (11 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (11 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (11 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (12 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends