Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മോഹനം' ഷോ നടത്തി പിരിച്ചെടുത്ത 25 ലക്ഷം ഇതുവരെ കൈമാറിയില്ലെന്ന് ഭാര്യ, ടി എ റസാഖിനെ മറന്ന് ചലച്ചിത്രലോകം

16 AUGUST 2017 07:07 PM IST
മലയാളി വാര്‍ത്ത

സിനിമാക്കാര്‍ മരിച്ചാല്‍ ഇതായിരിക്കും അവസ്ഥ. ഒരാള്‍ പോലും തിരിഞ്ഞ് നോക്കില്ല. ജീവിച്ചിരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഇക്കായെ വേണമായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ടി എ റസാഖ് മരിച്ചതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച. കഴിഞ്ഞ കൊല്ലം ഇതേ ദിനത്തിലാണ് ടി എ റസാഖിന്റെ ചികിത്സാച്ചെലവിനും കുടുംബത്തിനുമായി പണം സ്വരൂപിക്കാനായി മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുത്ത മോഹനം എന്ന താരനിശ കോഴിക്കോട് സംഘടിപ്പിച്ചത്. ഒന്നാം ചരമവാര്‍ഷികത്തില്‍ മലയാളത്തിലെ പ്രിയ തിരക്കഥാകൃത്തിനെ അനുസ്മരിക്കാന്‍ ചലച്ചിത്ര സംഘടനകളോ ചലച്ചിത്ര താരങ്ങളോ ഉണ്ടായിരുന്നില്ല. ആകെ നടന്നത് റസാഖിന്റെ ഭാര്യ ഷാഹിദ മുന്‍കയ്യെടുത്ത് വാടകവീട്ടില്‍ നടത്തിയ അനുസ്മരണം. ഇതില്‍ പങ്കെടുത്തത് സംവിധായകരായ ഷാജൂണ്‍ കാര്യാലും എം പദ്മകുമാറും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിന് ടി എ റസാഖ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച മരണപ്പെട്ടപ്പോള്‍ മരണവാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് മറച്ചുവച്ചതും കോഴിക്കോട്ടെ താരനിശ ഭംഗിയായി പൂര്‍ത്തിയാക്കാം ഷോ അവസാനിപ്പിക്കുംവരെ മരണവാര്‍ത്ത പുറത്തുവിടാതിരുന്നതും ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. താരനിശ പൂര്‍ത്തിയാക്കുന്നതിനും ചലച്ചിത്രമേഖലയില്‍ ഉള്ളവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുന്നതിനുമായി ടി എ റസാഖിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ദേശീയ പാതയില്‍ മണിക്കൂറുകളോളം പിടിച്ചിടുകയായിരുന്നുവെന്ന അടുത്ത സുഹൃത്തുക്കളുടെ ആരോപണവും വലിയ വിവാദമായി.
ടി എ റസാഖിന്റെ ചികിത്സാച്ചെലവുകളും കുടുംബത്ത് സഹായിക്കാനുമായി പണം സ്വരൂപിക്കാനായിരുന്നു മോഹനം എന്ന പേരിലുള്ള താരനിശയെന്നും ഇത് മുടങ്ങിയാല്‍ ചാനലുമായുള്ള കരാറിനെ ബാധിക്കുമെന്നും ഇതേത്തുടര്‍ന്നാണ് സ്‌റ്റേജ് ഷോ മുടക്കാതിരുന്നതെന്ന വിശദീകരണവും ചിലരില്‍ നിന്നുണ്ടായി. എന്നാല്‍ അന്ന് സ്വരൂപിച്ച പണം ഇതുവരെ റസാഖിന്റെ കുടുംബത്തിന് കൈമാറിയില്ലെന്നാണ് ആക്ഷേപം. 25 ലക്ഷം രൂപാ കൈമാറുമെന്നാണ് അന്ന് മോഹനം സംഘാടകര്‍ അറിയിച്ചിരുന്നത്. ചാനലില്‍ നിന്ന പത്ത് ലക്ഷം നേരത്തെ അഡ്വാന്‍സ് വാങ്ങി റസാഖിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ നല്‍കിയതിനാല്‍ ഷോ മുടക്കാന്‍ നിര്‍വാഹമില്ലെന്നായിരുന്നു സംഘാടകനായ രഞ്ജിത്ത് പിന്നീട് പറഞ്ഞത്.
റസാഖിന്റെ മരണശേഷം വാടകവീട്ടിലാണ് ഭാര്യ ഷാഹിദയും മക്കളും താമസിക്കുന്നത്. മോഹനം പരിപാടിയില്‍ നിന്ന് പിരിച്ചെടുത്ത 25 ലക്ഷം ഇതുവരെ കൈമാറിയില്ലെന്ന് ഭാര്യ ഷാഹിദയും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സഖാവായിരിന്നിട്ടും പിണറായി വിജയന്‍ സര്‍ക്കാര്‍ ടി എ റസാഖിന്റെ കുടുംബത്തെ സഹായിക്കാത്തതിനാലാണ് കേവലം പത്തു ലക്ഷം രൂപയുടെ പേരില്‍ അദ്ദേഹത്തിന്റെ മരണവിവരം പോലും സംവിധായകന്‍ രഞ്ജിത്തും സംഘവും മറച്ചുവച്ചതെന്ന് നേരത്തെ സംവിധായകന്‍ അലി അക്ബര്‍ ആരോപിച്ചിരുന്നു. ശക്തമായ പ്രതിഷേധം വിഷയത്തില്‍ ഉയരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (21 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (33 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (40 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (45 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (50 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends