Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭനയും തന്റെ നിലപാട് വ്യക്തമാക്കുന്നു

16 AUGUST 2017 07:26 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായി ഒന്നരമാസത്തോളമാകുകയാണ്. ഇപ്പോഴും ജാമ്യം എന്ന് കിട്ടുമെന്നുപോലും ആര്‍ക്കും അറിയില്ല. കേസിലെ രണ്ടാം പ്രതിയാണ് ദിലീപെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിനിടയിലാണ് ദിലീപിനെക്കുറിച്ചുള്ള ശോഭനയുടെ അഭിപ്രായം പുറത്തുവരുന്നത്.

 

തമിഴിലെ ഒരു പ്രധാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ദിലീപിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്. താരവുമായി കുറേക്കാലമായി അടുപ്പമില്ലെന്ന് ശോഭന വ്യക്തമാക്കി. 1997 ല്‍ കളിയൂഞ്ഞാല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു ദിലീപിനെ ആദ്യമായി കണ്ടതും പരിചയപ്പെടുത്തതും. മമ്മൂട്ടിയുടെ നായികയായ താന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സഹനടനായാണ് ദിലീപ് എത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരോടും നന്നായി പെരുമാറിയ ദിലീപ് ഏവര്‍ക്കും പ്രീയങ്കരനായി മാറുകയായിരുന്നു.

 

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ന്യായികരിക്കാനൊന്നും ശോഭന തയ്യാറായില്ല. എന്നാല്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മലയാള സിനിമ ഇന്ന് ഏറെ മാറിപ്പോയെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു നടിക്കും ആശങ്കപ്പെടേണ്ടിവന്നിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

 

ദിലീപ് സംഭവത്തില്‍ കുറ്റക്കാരനാണോയെന്ന് അറിയില്ലെന്ന് പറഞ്ഞ താരം കേരളാ പൊലീസിന്റെ കുറ്റാന്വേഷണം വളരെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും ഇതേ അഭിപ്രായമാണെന്നും അവര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (7 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (12 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (29 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (56 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

Malayali Vartha Recommends