Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപകടത്തിൽപ്പെട്ട ആളെ തിരിഞ്ഞ് നോക്കാതെ സെൽഫിയെടുത്തവർ ആ കാഴ്ച കണ്ട്‌ ഞെട്ടിപ്പോയി...

22 AUGUST 2017 11:00 AM IST
മലയാളി വാര്‍ത്ത

സിനിമ താരങ്ങള്‍ ആകാശത്ത് നില്‍ക്കുന്നവരാണെന്നും മണ്ണില്‍ കഴിയുന്നവരുടെ വേദന കാണാത്തവരാണെന്നുമാണല്ലോ പൊതുവെയുള്ള വയ്പ്പ്. എന്നാല്‍ അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് കനിഹ. കണ്‍മുന്നില്‍ നടന്ന വാഹനാപകടത്തില്‍ ചോരയൊലിച്ച് കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ ജനക്കൂട്ടം മടിച്ചുനിന്നപ്പോള്‍ കൈത്താങ്ങായി ഓടിയെത്തിയ കനിഹ മലയാളികള്‍ക്ക് പുതിയ മാതൃകയായി.

റോഡില്‍ ജീവന് വേണ്ടി പിടയുന്നവരെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നവരും സെല്‍ഫി എടുത്ത് രസിക്കുന്നവരും കനിഹയെ മാതൃകയാക്കണം. റോഡില്‍ രക്തം വാര്‍ന്ന് കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ കൈ നീട്ടാനും സ്വന്തം കാറിന്റെ വാതില്‍ തുറന്ന് കൊടുക്കാനും കനിഹയ്ക്ക് മടിയുണ്ടായിരുന്നില്ല. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ടെന്നെനിക്കറിയില്ല. എന്നാല്‍ എനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചു. മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ട ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴിയിലായിരുന്നു സംഭവം. എന്റെ കണ്‍മുന്നില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു. പ്രായം ചെന്ന ഒരാള്‍ പരിക്കേറ്റ് റോഡിലേക്ക് വീണു. ചോരയൊലിക്കാന്‍ തുടങ്ങിയിരുന്നു.

ഒട്ടും താമസമില്ലാതെ തന്നെ ജനക്കൂട്ടം ഓടിയെത്തി. എന്നാല്‍ വന്നവര്‍ വന്നവര്‍ സംഭവം ഒന്ന് നോക്കി കടന്നുപോകുകയായിരുന്നു. കാറുകളും നിര്‍ത്തിയില്ല. ഞാന്‍ അടുത്ത് പോയി നോക്കി. ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍. വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു.

വഴിയരികില്‍ ചോരയൊലിച്ച് കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ കടന്നുപോകുന്നവരില്‍ ഒരാള്‍ക്കെങ്കിലും മാറ്റമുണ്ടാകണമെന്ന ചിന്തയാണ് ഇക്കാര്യം കുറിക്കാന്‍ കാരണമെന്നും കനിഹ പറയുന്നു. എന്തായാലും മാനവ സ്‌നേഹത്തിന്റെ മാതൃകതന്നെയാണ് കനിഹ കാട്ടിയത്. ഒപ്പം സഹജീവികളോട് കരുണകാട്ടത്തവരോട് ഒരു മാറ്റം ഉണ്ടാകണമെന്ന അപേക്ഷയും.

 കനിഹയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

Don’t know how many of y’all have had the chance to save a life..I had one today whike returning after dropping Riahi off at school .Right in front of my eyes as I saw two bikes collide and an elderly man fall..All the cars ahead of me slowed down watched and left..As I neared the man who was moved to the side of the road I noticed his left leg completely salvaged..bones broken and popping out and he sitting in a pool of blood.He was losing blood immensely and quickly.I immediately took him in my car to the nearest hospital..what freaked me out was to see him pass out as I kept talking to him..
I Reached the hospital..so so annoyed by our emergency response system..(That’s another story)
Anyways I informed his family and luckily the cops who came were very efficient.The cops appreciated me and told me people dont help in fear of being trapped and blamed and some don’t help simply coz the car will get bloody and soiled..FIR was smoothly filed and he is now receiving treatment. This incident just shook me up..A reality check right at my face..Im still sort of shaken up but I feel happy I saved his life today.. Just feel like sharing this..may be this will inspire one of you to help when faced with an incident like this.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (8 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (21 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (43 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (47 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (56 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends