Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് അഭിനയമായിരുന്നില്ല; ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു; കല്ല്യാണം കഴിക്കാന്‍ പറ്റാതെ പോയതോടെ ഞാൻ ചെയ്തത്...മനസ്സ് തുറന്ന് ഉണ്ണി മുകുന്ദന്‍

22 AUGUST 2017 11:29 AM IST
മലയാളി വാര്‍ത്ത

അഭിനയത്തിലും മസിലിലും മാത്രമല്ല നല്ല ശബ്ദത്തിലും മലയാളികളുടെ റൊമാന്റിക് ഹീറോ ആണ് ഉണ്ണിമുകുന്ദന്‍.മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും വിജയക്കൊടി പാറിച്ചു കഴിഞ്ഞു ഉണ്ണിമുകുന്ദന്‍. ഇറങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ആണ് നടന് ലഭിക്കുന്നതും. ഇപ്പോള്‍ പുറത്തിറങ്ങിയ ഹരികുമാര്‍ സംവിധായകനായ ക്ലിന്റിലെ ജോസഫ് എന്നതും ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ്. സിനിമയില്‍ നല്ല ചിത്രങ്ങളുടെ ഭാഗമായി മുന്നേറുമ്പോള്‍ തന്റെ ജീവിതത്തിലെ മോശം സമയത്തെ പറ്റി നടന്‍ മനസ് തുറന്നിരിക്കുകയാണ്.

മല്ലു സിങ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാളികളുടെ പ്രിയ താരമായി മാറിയത്. എന്നാല്‍ ആ ചിത്രത്തിനു ശേഷം ഏതാണ്ട് ഒരു വര്‍ഷത്തോളം ഉണ്ണി മുകുന്ദന്‍ സജീവമായിരുന്നില്ല. അതിനുള്ള കാരണം താരം വ്യക്തമാക്കിരിക്കുകയാണ്. ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അതു നടക്കാതെ പോയപ്പോള്‍ താന്‍ പുകവലിയും മദ്യപാനവും തുടങ്ങി എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ആ സമയത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…

മല്ലു സിങ് ഒരു വലിയ ബ്രേക്ക് തന്നെയായിരുന്നു. പിന്നീട് അഹമദാബാദിലേയ്ക്കു പോയ ഞാന്‍ ഒന്‍പതു മാസം കഴിഞ്ഞാണു തിരിച്ചു വരുന്നത്. ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. കല്ല്യാണം കഴിക്കാന്‍ ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ അതു നടക്കാതെ പോയി. അതും എന്റെ തിരിച്ചു പോക്കിനു കാരണമായിരുന്നു. പുകവലിയും മദ്യപാനവും തുടങ്ങി. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ മനസ് വല്ലാതിരുന്നപ്പോള്‍ വൃതമെടുത്തു ശബരിമലയില്‍ പോയി. ആ സമയത്ത് ലാല്‍ ജോസ് ചേട്ടന്റെ വിക്രമാദിത്യനിലേക്ക് വിളിച്ചു. അങ്ങനെ സിനിമയിലേയ്ക്ക് തിരിച്ചെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 minute ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (7 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (9 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (20 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (42 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (46 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (55 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends