Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപര്‍ണ മറ്റ് ഭാഷ ചിത്രങ്ങളിലേക്ക് പോകാത്തതിന്റെ കാരണം ആസിഫ് പറയുന്നു...

25 AUGUST 2017 11:41 AM IST
മലയാളി വാര്‍ത്ത

മഹേഷിന്റെ ജിംസിയായി മലയാളികളുടെ മനസില്‍ ഇടംനേടിയ അപര്‍ണാ ബാലമുരളി, ഏറ്റവുമൊടുവില്‍ അഭിനയിച്ച തൃശ്ശിവപേരൂര്‍ ക്ലിപ്തം, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അഭിനേതാവ് മാത്രമല്ല, മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് അപര്‍ണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തനിക്ക് പ്രിയങ്കരമായ മറ്റൊരു സംഭവം കൂടി അപര്‍ണ വെളിപ്പെടുത്തുന്നു. താനൊരു ഭക്ഷണപ്രിയ കൂടിയാണെന്നാണ് അപര്‍ണ പറയുന്നത്.

ഏതൊരു മലയാളിയെയും പോലെ പൊറോട്ടയ്ക്കും ബീഫിനും അടിമയാണ് താനെന്ന് അപര്‍ണ തന്നെ പറയുന്നു. ഭക്ഷണകാര്യത്തില്‍ ഫസ്റ്റ് ഓപ്ഷന്‍ എന്നും പൊറോട്ടയ്ക്കും ബീഫിനുമാണെന്ന് കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് അപര്‍ണ വെളിപ്പെടുത്തുന്നത്. അപര്‍ണയ്ക്കൊപ്പം ആസിഫ് അലിയും സണ്‍ഡേ ഹോളിഡേ സംവിധായകന്‍ ജിസ് ജോയിയും ജെബി ജംഗ്ഷനില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ഇതിനിടയില്‍ അപര്‍ണയുടെ പൊറോട്ട-ബീഫ് സ്നേഹത്തെ ട്രോളാനും ആസിഫ് മറന്നില്ല. അപര്‍ണ ഒറ്റയടിക്ക് നാലു പൊറോട്ട വരെ കഴിക്കുമെന്ന് ആസിഫ് തമാശയോടെ പറയുന്നു. എന്നാല്‍ അത്രയ്ക്കൊന്നും തനിക്ക് പോകില്ലെന്നും എന്നാല്‍ ഏറ്റവും പ്രിയപ്പെട്ടതാണ് പൊറോട്ടയും ബീഫുമെന്ന് അപര്‍ണ കുസൃതിചിരിയോടെ സമ്മതിക്കുന്നു.

മലയാളം വിട്ട്, അപര്‍ണ മറ്റു ഭാഷചിത്രങ്ങളിലേക്ക് പോകാത്തതിന്റെ കാരണം ബീഫ് ആണെന്നും ആസിഫ് പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പോയി ബീഫ് സ്നേഹത്തെക്കുറിച്ച് പറഞ്ഞാല്‍, തല്ലു കൊള്ളുമെന്ന ഭയം കൊണ്ടാണ്, അപര്‍ണ മലയാള സിനിമയില്‍ മാത്രം അഭിനയിക്കുന്നതെന്നും ആസിഫ് ട്രോളുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (14 minutes ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (40 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (50 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (1 hour ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (2 hours ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (3 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (4 hours ago)

Malayali Vartha Recommends