എന്തിനാണ് ആ സൂപ്പര്‍ നടി മോഹന്‍ലാലിന്റെ ഭാര്യ വേഷം നിരസിച്ചത്: പകരം എത്തിയത്

ലാലിനെ കൈവിട്ട നടി ആര്.മോഹന്‍ലാല്‍ കമല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു ഉള്ളടക്കം. 1991 ലെ സംസ്ഥാന പുരസ്‌കാരം ഉള്ളടക്കത്തിലൂടെ മോഹന്‍ലാലും കമലും സ്വന്തമാക്കി.
മോഹന്‍ലാലിനൊപ്പം രേവതി അഭിനയിച്ച കിലുക്കം റിലീസ് ആയിരുന്നില്ല. ഈ ചിത്രത്തിലും രേവതി അല്‍പ്പം മാനസീകവിഭ്രാന്തിയുള്ള നായികയായാണ് എത്തുന്നത്.
രേവതിയുടെ കിലുക്കത്തിലെ പ്രകടനം ഗംഭീരമായിരുന്ന എന്ന് മോഹന്‍ലാലില്‍ നിന്ന് കമല്‍ അറിഞ്ഞു. എന്നാല്‍ വീണ്ടും അത്തരം ഒരു വേഷം രേവതി ചെയ്താല്‍ അത് ആവര്‍ത്തനം ആകുമോ എന്ന സംശയത്തെ തുടര്‍ന്നു രേവതിയെ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലേയ്ക്കു കമല്‍ പരിഗണിച്ചു. എന്നാല്‍ മെയിന്‍ റോള്‍ അല്ല എന്ന കാരണം പറഞ്ഞു രേവതി ആ റോള്‍ നിരസിച്ചു. ഒടുവില്‍ ആ റോളിലേയ്ക്കു ശോഭനയെ കാസ്റ്റ ചെയ്യുകയായിരുന്നു.
ഉള്ളടക്കത്തില്‍ അമല ചെയ്ത മാനസീകവിഭ്രാന്തിയുള്ള കഥാപാത്രം ചെയ്യാന്‍ ആദ്യം പരിഗണിച്ചതു രേവതിയേ ആയിരുന്നു. എന്നാല്‍ ഇതേസമയം തന്നെ മെയിന്‍ റോള്‍ അല്ല എന്നറിഞ്ഞിട്ടും വളരെ താല്‍പ്പര്യ പൂര്‍വ്വമായിരുന്നു മോഹന്‍ലാലിന്റെ ഭാര്യയാകാന്‍ ശോഭന സമ്മതിച്ചത് എന്നു പറയുന്നു
https://www.facebook.com/Malayalivartha