Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൂട്ടിങ് കഴിഞ്ഞ് എത്തിയപ്പോള്‍ തന്റെ ജോലി നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി അങ്കമാലി ഡയറീസിലെ ലിച്ചി

12 SEPTEMBER 2017 12:14 PM IST
മലയാളി വാര്‍ത്ത

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് രേഷ്മ അന്ന രാജന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ഓണം റീലീസായി എത്തിയ ലാല്‍ജോസ്- മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലും അന്ന തിളങ്ങി. മലയാള സിനിമയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ഇപ്പോള്‍ അന്ന നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ എത്തിപ്പെടുന്നതിന് മുമ്പും അതിനുശേഷവും നിരവധി പ്രതികൂല സാഹചര്യങ്ങളെ അന്നയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. നിരവധിയാളുകളുടെ കളിയാക്കലുകളും അന്ന അനുഭവിച്ചു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു നഴ്‌സ് കൂടിയായ തന്റെ ജിവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് അന്ന വെളിപ്പെടുത്തിയത്.

‘സിനിമയില്‍ മാത്രമല്ല, നഴ്സിംഗ് മേഖലയിലും കുറെ പ്രശ്നങ്ങള്‍ ഉണ്ട്. പക്ഷപാതം എല്ലായിടത്തുമുണ്ട്. പക്ഷെ അനീതി കണ്ടാല്‍ സൂപ്പീരിയറിനോട് പോലും ഞാന്‍ ചോദിക്കാറുണ്ട്. ചിലര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് എല്ലാ മേഖലയിലും അതൊരു വലിയ പ്രശ്‌നമായിട്ടാണ് ഞാന്‍ കാണുന്നത്. എല്ലാകാര്യങ്ങളും ഞാന്‍ ജോളിയായിട്ടേ എടുക്കാറുള്ളൂ. ചിലര്‍ ചോദിക്കാറുണ്ട് ഈ കാര്യമൊക്കെ എങ്ങനെ ഇത്ര സിംപിളായി കൈകാര്യം ചെയുന്നതെന്ന്. പിന്നെ ഞാന്‍ ടെന്‍ഷനടിച്ച് ചെയ്യണോ എന്ന് അവരോട് തിരിച്ച് ചോദിക്കും. ജീവിതത്തില്‍ ശബ്ദം ഉയര്‍ത്തേണ്ടിടത്ത് ഉയര്‍ത്തി സംസാരിക്കും.

നോ എന്ന് പറയേണ്ടിടത്ത് നോ പറയുന്ന വ്യക്തിയാണ് ഞാന്‍. ആദ്യം സിനിമയില്‍ നിന്ന് വിളി വന്നപ്പോള്‍ അഭിനയിക്കാന്‍ പോണോ എന്ന് സംശയം തോന്നി. പക്ഷെ ഒരുപാട് പേര്‍ സിനിമയില്‍ എത്താന്‍ വേണ്ടി കഷ്പ്പെടുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ എനിക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടിയപ്പോള്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചു. ലിച്ചിയെപ്പോലെ തന്നെ ബോള്‍ഡാണ് ഞാന്‍. സ്വന്തമായി അദ്ധ്വാനിച്ച് കുടുംബം നോക്കുന്ന, വീടൊക്കെ വയ്ക്കാന്‍ ശ്രമിക്കുന്ന ആളുതന്നെയാണ് ഞാനും . അങ്കമാലി ഡയറീസില്‍ അഭിനയിക്കാന്‍ രണ്ടുമാസത്തെ ലീവ് ചോദിച്ചിട്ട് നഴ്സുമാര്‍ ലീവ് തന്നില്ല.

പിന്നെ ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഫാദറാണ് നീ ധൈര്യമായി പോക്കോ, പോയി രക്ഷപെട് എന്ന് പറഞ്ഞ് ലീവ് തന്നത്. തിരിച്ചു ചെന്നപ്പോള്‍ എന്നെ എമര്‍ജെന്‍സിയില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഓപ്പറേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പക്ഷെ സാലറിയും കുറഞ്ഞു, അവസാനം നഴ്സിംഗ് പണിയും ഇല്ല, സിനിമയും ഇറങ്ങിയിട്ടില്ല എന്ന ഘട്ടം വന്നപ്പോള്‍ എല്ലാവരും എന്നെ കളിയാക്കുന്ന അവസ്ഥ വന്നു. എനിക്ക് തെറ്റാണെന്ന് തോന്നിയാല്‍ ഞാനത് തുറന്ന് പറയും. നഴ്സുമാരുടെ ശമ്പളത്തിന് വേണ്ടിയുള്ള സമരത്തിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഞാന്‍ പങ്കെടുത്തിരുന്നു. അത് എന്റെ കടമയായിട്ടാണ് ഞാന്‍ കണ്ടത്’. അന്ന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (6 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (18 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends