Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിലെ മീനാക്ഷിയോടൊപ്പമുള്ള പെണ്‍കുട്ടി ദിലീപിന്റെ ഉറ്റസുഹൃത്തിന്റെ മകൾ

13 SEPTEMBER 2017 02:36 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അഭിനയിക്കുകയൊന്നും വേണ്ട, ജനിച്ചു വീഴുമ്പോള്‍ മുതല്‍ സെലിബ്രിറ്റികളുടെ നിരയിലേയ്ക്കുയരുന്നവരാണ് താരപുത്രന്മാരും പുത്രിമാരും. അവരുടേതായി പുറത്തുവരുന്ന ഒരു ഫോട്ടോ പോലും പലപ്പോഴും വൈറലാവാറുണ്ട്. ഇത്തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായിരിക്കുന്ന ചിത്രമാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയുടേത്. സാരിയണിഞ്ഞ് ഒരു കൂട്ടുകാരിയ്‌ക്കൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോള്‍ ദിലീപും സുഹൃത്ത് നാദിര്‍ഷയും നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മീനാക്ഷിയുടേയും സുഹൃത്തിന്റെയും സെറ്റു സാരിയിലുള്ള ഫോട്ടോ വൈറലായിരിക്കുന്നത്. ഇതിന് മുമ്പ് ഫോട്ടോ വൈറലായ സമയത്തും ഫോട്ടോ ഷോപ്പിലൂടെ നടത്തിയ എഡിറ്റിങ്ങായിരുന്നോ ആ ചിത്രമെന്ന് ചിലരൊക്കെ സംശയം പ്രകടിപ്പിച്ചിരുന്നു.

മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മകള്‍ക്ക് ഫേസ്ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. ‘മി വിത്ത്‌ അയിഷ’ എന്ന തലക്കെട്ടോടു കൂടിയാണ് മീനാക്ഷിയുടെ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. സാരിയണിഞ്ഞ് മീനാക്ഷിയും കൂട്ടുകാരിയും എന്ന തലക്കെട്ടോടെ ചിത്രം ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. നാദിര്‍ഷയുടെ മകളായ അയിഷയാണ് ചിത്രത്തില്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ളതെന്നാണ് കരുതപ്പെടുന്നത്. എറണാകുളത്തെ ചോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പതിനേഴുകാരിയായ മീനാക്ഷി. മെഡിക്കല്‍ മേഖലയില്‍ ഉന്നത പഠനം നടത്താനാണ് ഈ താരപുത്രി ആഗ്രഹിക്കുന്നത്. അച്ഛന്റെ ആഗ്രഹ പ്രകാരമാണ് മീനൂട്ടി അത് തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ ഇതുവരെയും അഭിനയ മോഹത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു.

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേയ്‌ക്കെത്തുന്ന താരപുത്രിമാരുടെ കൂട്ടത്തില്‍ മീനൂട്ടിയുടെ പേര് ഉണ്ടാവില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്. മീനാക്ഷിയും കാവ്യയും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു. മകളുടെ സന്തോഷം ആഗ്രഹിക്കുന്ന പിതാവെന്ന നിലയില്‍ താരത്തിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീടുള്ള സംഭവങ്ങളും വ്യക്തമാക്കി. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന പിതാവാണ് ദിലീപ്. മകളോടുള്ള സ്നേഹത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ താരം വാചാലനാവാറുണ്ട്. തന്റെ രണ്ടാം വിവാഹത്തിലും മകളുടെ താത്പര്യമാണ് പരിഗണിച്ചതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അച്ഛനോടൊപ്പമാണ് ഇനിയുള്ള കാലമെന്ന തീരുമാനമെടുത്തതും മീനാക്ഷി തന്നെയാണ്. മകളുടെ മനസ്സറിയാവുന്ന അമ്മയാവട്ടെ ഇക്കാര്യത്തിന് തടസ്സം നിന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (7 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (14 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (18 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

Malayali Vartha Recommends