Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

നായികയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാന്‍ പൂമരം നായകന്‍

22 DECEMBER 2017 11:14 PM IST
മലയാളി വാര്‍ത്ത

കാളിദാസ് നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസിനായി എല്ലാവരും കാത്തിരിക്കുകയാണ്. നീലാകാശത്തിനു ശേഷമുള്ള മികച്ച ട്രാവല്‍ മൂവിയാണ് പൂമരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പ്രചരിച്ചൊരു വാര്‍ത്തയാണ് പൂമരം റിലീസ് ചെയ്തു എന്നത്. സമൂഹമാധ്യമങ്ങള്‍ പൂമരത്തിന്റെ നിരൂപണം കൊണ്ടും നിറഞ്ഞു. എന്നാല്‍ ട്രോളന്മാരാണ് ഈ പണി ഒപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പൂമരത്തിന്റെ ഒരു റിവ്യു ഇങ്ങനെയാണ്,''പ്രതീക്ഷകളോട് നീതി പുലര്‍ത്തിയ പൂമരം എന്ന് ഒറ്റ വാക്കില്‍ പറയാം.

ക്ലാസ്സ്‌മേറ്റ്‌സിനു ശേഷം മികച്ച ഒരു ക്യാമ്പസ് മൂവി. കലാലയ ജീവിതത്തെ ഇത്രമേല്‍ ഒപ്പിയെടുത്ത ഒരു സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് നിസംശയം പറയാം. റിയലിസ്റ്റിക് സിനിമ അനുഭവം നല്‍കികൊണ്ട് എബ്രിഡ് ചേട്ടന്റെ മികച്ച സംവിധാനവും, കാളിയുടെ മികവുറ്റ അഭിനയ മൂഹര്‍ത്തങ്ങളുമാണ് എടുത്തു പറയേണ്ടത്. ഒരു ക്യാമ്പസ് ട്രാവല്‍ മൂവിയാണ് ഇത്. നഷ്ടപ്പെട്ടുപോയ കാമുകിയുടെ ഓര്‍മകളാല്‍ ജീവിക്കുന്ന നായകന്‍. അങ്ങനെയിരിക്കെ കോളേജിലെ ജൂനിയര്‍ സ്റ്റുഡന്റസ് വരുന്നു. അതില്‍ മലയാളം ഡിപ്പാര്‍ട്‌മെന്റിലെ അഞ്ജലിയെ നായകന്‍ ഇഷ്ടപെടുന്നു.

എന്നാല്‍ തന്റെ ഇഷ്ടം തുറന്നു പറയാന്‍ സാധിക്കാതെ നില്‍കുമ്പോള്‍ കോളേജില്‍ ആര്‍ട്‌സ് ഡേ വരുന്നു, അന്ന് ഗായകനായ നായകന്‍ ഞാനും ഞാനുമെന്റാളും, എന്ന ഗാനം പാടുകയും, അത് കേട്ട് ഇഷ്ടപെട്ട നായിക കാളിയോട് തനിക്കും ഒരു കപ്പല്‍ വേണം എന്ന് ആവശ്യപെടുന്നു. പിന്നീട് അങ്ങോട്ട് പൂമരം കൊണ്ട് ഉള്ള കപ്പല്‍ തേടിയുള്ള നായകന്റെ യാത്രയാണ്. യാത്രക്ക് പോകുന്നതിനു മുന്‍പ് തന്റെ വസ്ത്രധാരണത്തില്‍ തന്നെ നായകന്‍ മാറ്റം വരുത്തുന്നു. മുണ്ട് എടുത്തിരുന്ന നായകന്‍ ജീന്‍സും ജാക്കറ്റും തൊപ്പിയും ട്രാവല്‍ ബാഗുമായി നില്‍കുമ്പോള്‍ ഇന്റര്‍വെല്‍ ബ്ലോക്ക്.

കപ്പല്‍ അന്വേഷിച്ചുള്ള ലോകം മുഴുവനുമുള്ള യാത്രയോട് കൂടിയാണ് 2ആം പകുതി ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് തുടങ്ങി ബ്രസീലില്‍ എത്തുമ്പോള്‍ നായകന്‍ ആ വാര്‍ത്ത കേള്‍ക്കുന്നു, നായികക്ക് കാന്‍സര്‍ ആണ്, ഇന്നോ നാളെയോ എന്ന് അറിയാതെ ജീവിതം തള്ളി നീക്കുകയാണ് ആ കുട്ടിയെന്നു. അവളുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി നായകന്‍ യാത്ര തുടരുന്നു.

അങ്ങനെ ആഫ്രിക്കന്‍ കാടുകളില്‍ എത്തിയ നായകന്‍ അവിടെയുള്ള ഗീത്രോ തോഗറോ വംശത്തില്‍ നിന്നും പൂമര കപ്പല്‍ സ്വന്തമാക്കുകയും, അതുംകൊണ്ട് കൊച്ചി തുറമുഖത്തേക്ക് വരുകയും ചെയുന്നു. കപ്പല്‍ ഇറങ്ങിയതും അവന്‍ ആ വാര്‍ത്ത കേള്‍ക്കുന്നു. നായികയെ ചികില്‍സിക്കാന്‍ വന്ന ഡോക്ടറുമായി അവള്‍ പ്രണയത്തില്‍ ആയെന്നു. ദേഷ്യവും വിഷമവും ഉള്ളില്‍ ഒതുക്കി കൊണ്ട് അവരെ തന്റെ പൂമര കപ്പലില്‍ ഹണിമൂണിനായി അയക്കുന്നു. ത്യാഗങ്ങള്‍ ഏറ്റുവാങ്ങുന്ന നായകന്‍ വീണ്ടും മുണ്ട് എടുത്തു നടന്നു വരുമ്പോള്‍ ചിത്രം അവസാനിക്കുന്നു. നീലാകാശത്തിനു ശേഷമുള്ള മികച്ച ട്രാവല്‍ മൂവിയാണ് പൂമരം. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. എന്തുകൊണ്ടും കുടുംബവുമായി കാണാവുന്ന നല്ല ചിത്രം തന്നെയാണ് ഇത്.'' പൂമരം റിവ്യൂ കലക്കി, അടിപൊളി എന്നാണ് ഇതിന് കാളിദാസ് പ്രതികരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends